ഒമിക്രോൺ വകഭേദം ഗുരുതരമാകില്ല, വീട്ടില്‍ വിദഗ്ധമായ പരിചരണം മാത്രം നൽകുക: വീണ ജോർജ്ജ്

  തിരുവനന്തപുരം: ഒമിക്രോൺ വകഭേദം മുൻ വകഭേദങ്ങളെ അപേക്ഷിച്ച് ഗുരുതരമാകില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. 97 ശതമാനത്തോളം രോഗികള്‍ വീടുകളില്‍ ഗൃഹ പരിചരണത്തിലാണെന്നും, വീട്ടില്‍ വിദഗ്ധമായ പരിചരണം അത്യാവശ്യമാണെന്നും മന്ത്രി പറഞ്ഞു. ‘ഒമിക്രോണ്‍ വകഭേദത്തില്‍ രോഗം ഗുരുതരമാകാനുള്ള സാധ്യത കുറവാണ്. ഓരോ തരംഗത്തിലും വ്യത്യസ്തമായ പ്രതിരോധ തന്ത്രമാണ് സംസ്ഥാനം ആവിഷ്‌ക്കരിച്ചത്. മൂന്നാം തരംഗത്തിലും ഒന്നും രണ്ടും തരംഗത്തില്‍ നിന്നും വ്യത്യസ്തമായ പ്രതിരോധ മാര്‍ഗങ്ങളാണ് സ്വീകരിക്കുന്നത്’, മന്ത്രി സൂചിപ്പിച്ചു. മഹാഭൂരിപക്ഷത്തിനും പ്രത്യേക യഞ്ജത്തിലൂടെ വാക്സിന്‍ നല്‍കാനായി. അതേസമയം ഒമിക്രോണെ…

Read More

മാനനഷ്ടക്കേസ്: കീഴ്‌ക്കോടതികളിൽ നിന്ന് നീതി ലഭിക്കണമെന്നില്ല, അപ്പീൽ പോകുമെന്ന് വി എസ്

  മാനനഷ്ടക്കേസിൽ ഉമ്മൻ ചാണ്ടിക്ക് നഷ്ടപരിഹാരം നൽകണമെന്ന സബ് കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് വി എസ് അച്യുതാനന്ദന്റെ ഓഫീസ്. ഇത്തരം കേസുകളിൽ കീഴ്‌ക്കോടതികളിൽ നിന്ന് നീതി കിട്ടിക്കൊള്ളണമെന്നില്ലെന്ന് വി എസിന്റെ ഓഫീസിൽ നിന്ന് അറിയിച്ചു. കോടതി വ്യവഹാരങ്ങളിൽ നീതി എപ്പോഴും കീഴ്‌ക്കോടതികളിൽ നിന്ന് ലഭിക്കണമെന്നില്ലെന്ന് മുൻകാല നിയമപോരാട്ടങ്ങളിൽ പലതിലും കണ്ടതാണ്. സോളാർ കേസിൽ ഉമ്മൻ ചാണ്ടിക്ക് എതിരെ നടത്തിയ പരാമർശങ്ങൾ ഉമ്മൻ ചാണ്ടിക്ക് അപകീർത്തികരമായി തോന്നി എന്നത് അദ്ദേഹത്തിന്റെ വ്യക്തിപരമായ തോന്നലാണ്. വൈകാരികമായിട്ടാണ് സബ് കോടതി…

Read More

മലപ്പുറത്ത് ആദിവാസി വൃദ്ധനെ കാട്ടാന ചവിട്ടിക്കൊന്നു

  മലപ്പുറം കരുളായി മാഞ്ചീരിയിൽ ആദിവാസി വൃദ്ധനെ കാട്ടാന ചവിട്ടിക്കൊന്നു. ചോലനായ്ക്ക കോളനിയിൽ കരുളായി ഉള്‍ വനത്തില്‍ വാള്‍ക്കട്ട് മലക്ക് സമീപം താമസിക്കുന്ന കരിമ്പുഴ മാതൻ (70)ആണ് മരിച്ചത്. പൊലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തുടർ നടപടികൾ ആരംഭിച്ചു. ഇന്ന് ഉച്ചയോടെയാായിരുന്നു സംഭവം. മാതനും മറ്റൊരാളും റേഷന്‍ കടയിലേക്ക് പോവുകായിരുന്നു. ഈ സമയത്താണ് ഇവര്‍ക്ക് മുന്നിലേക്ക് ആന വന്നത്. കൂടെ ഉള്ള ആള്‍ തല്‍ക്ഷണം ഓടി രക്ഷപ്പെട്ടു. പ്രായാധിക്യത്താല്‍ മാതന് ഓടാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ആന…

Read More

പൊലീസിന് ഫോൺ കൊടുക്കില്ല; ആവശ്യമെങ്കിൽ കോടതിയിൽ ഹാജരാക്കാം: ദിലീപ്

  ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ പൊലീസിന് ഫോൺ കൊടുക്കില്ലെന്ന് ദിലീപ്. ആവശ്യമെങ്കിൽ കോടതിയിൽ ഹാജരാക്കാം. പൊലീസിന് കൈമാറിയാൽ കള്ളക്കഥയുണ്ടാക്കും. ഫോൺ വിദഗ്ധ പരിശോധനക്ക് ഹാജരാക്കിയിട്ടുണ്ടെന്നും ദിലീപ് പറഞ്ഞു. സുപ്രിം കോടതി വിധിയനുസരിച്ച് പ്രതികളോട് രേഖകൾ ഹാജരാക്കാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് അവകാശമില്ലന്ന് ദിലീപ്. അന്വേഷണ സംഘത്തിന്റെ നോട്ടീസിന് രേഖാമൂലമാണ് ദിലീപ് മറുപടി നൽകിയത്. ഗൂഢാലോചന കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ കേസിലെ പ്രതികളായ ദിലീപ്, അനൂപ്, സുരാജ് എന്നിവര്‍ ഇവരുടെ ഫോണുകള്‍ മാറ്റിയതായി അന്വേഷണ സംഘം…

Read More

വിഴിഞ്ഞത്തേക്കുള്ള ഭൂഗര്‍ഭ റെയില്‍പാതക്ക് കേന്ദ്ര അനുമതി ലഭിച്ചു

  തിരുവനന്തപുരം: തിരുവനന്തപുരത്തെ ബാലരാമപുരത്ത് നിന്ന് വിഴിഞ്ഞം തുറമുഖത്തേക്കുള്ള ഭൂഗര്‍ഭ റെയില്‍പ്പാതക്ക് കേന്ദ്ര സര്‍ക്കാറിന്റെ അനുമതി ലഭിച്ചു. ഇന്ത്യന്‍ റെയില്‍വേയുടെ ഏറ്റവും നീളമേറിയ രണ്ടാമത്തെ ഭൂഗര്‍ഭ റെയില്‍പാതയാണ് ഇത്. വിഴിഞ്ഞം തുറമുഖ വികസന വഴിയിലെ പ്രധാന നാഴികക്കല്ലാണിതെന്നും തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു.

Read More

റെയില്‍വേ പരീക്ഷക്കെതിരെ ബിഹാറില്‍ കനത്ത പ്രതിഷേധം; ട്രെയിനിന് തീവെച്ചു

  പാറ്റ്‌ന: റെയില്‍വേ പരീക്ഷക്കെതിരെ ബിഹാറില്‍ വിദ്യാര്‍ഥികളുടെ കനത്ത പ്രതിഷേധം. അക്രമസാക്തരായ പ്രതിഷേധക്കാര്‍ ട്രെയിനിന് തീവെച്ചു. ശക്തമായ കല്ലേറുമുണ്ടായി. റിപ്പബ്ലിക് ദിനത്തിലാണ് സംഭവവികാസമെന്നത് നാണക്കേടായി. ഗയയിലാണ് ട്രെയിനിന് തീവെച്ചത്. ശക്തമായ പോലീസ് സാന്നിധ്യമുണ്ടായിരുന്നെങ്കിലും പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ റെയില്‍വേ ട്രാക്കില്‍ കടന്ന് വസ്തുവകകള്‍ നശിപ്പിച്ചു. സുരക്ഷാ സേനയുമായി ഏറ്റുമുട്ടി. നിരവധി ട്രെയിനുകള്‍ ആക്രമിച്ചിട്ടുണ്ട്. ഇത് ട്രെയിന്‍ സര്‍വീസിനെ സാരമായി ബാധിച്ചു. ആര്‍ ആര്‍ ബിയുടെ എന്‍ ടി പി സി- 21 പരീക്ഷയില്‍ ക്രമക്കേടുണ്ടെന്ന് ആരോപിച്ചാണ് പ്രതിഷേധം. രണ്ടാം…

Read More

തെലുങ്ക് സൂപ്പര്‍ താരം ചിരഞ്‍ജീവിക്ക് കോവിഡ് സ്ഥിരീകരിച്ചു

  തെലുങ്ക് സൂപ്പര്‍ താരം നടൻ ചിരഞ്‍ജീവിക്കും കൊവിഡ് സ്ഥിരികീരിച്ചു. ചെറിയ ലക്ഷണങ്ങളാണ് തനിക്ക് ഉണ്ടായതെന്ന് ചിരഞ്‍ജീവി അറിയിച്ചു. വൈകാതെ തിരിച്ചെത്താൻ തനിക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ചിരഞ്‍ജീവി പറഞ്ഞു. താനുമായി സമ്പര്‍ക്കത്തിലുണ്ടായ എല്ലാവരും കൊവിഡ് ടെസ്റ്റ് നടത്തണമെന്നും ചിരഞ്‍ജീവി അഭ്യര്‍ഥിക്കുകയും ചെയ്തിട്ടുണ്ട്. ‘ആചാര്യ’ എന്ന ചിത്രമാണ് ചിരഞ്‍ജീവിയുടേതായി ഇനി റിലീസ് ചെയ്യാനുള്ളത്. ഫെബ്രുവരി നാലിന് ചിത്രം റിലീസ് ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് മാറ്റിയിട്ടുണ്ട്. കൊരടാല ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാം ചരണും…

Read More

സംസ്ഥാനത്ത് ഇന്ന് 49,771 പേർക്ക് കൊവിഡ്, 63 മരണം; 34,439 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന്  49,771 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 9567, തിരുവനന്തപുരം 6945, തൃശൂർ 4449, കോഴിക്കോട് 4196, കൊല്ലം 4177, കോട്ടയം 3922, പാലക്കാട് 2683, മലപ്പുറം 2517, ആലപ്പുഴ 2506, കണ്ണൂർ 2333, ഇടുക്കി 2203, പത്തനംതിട്ട 2039, വയനാട് 1368, കാസർഗോഡ് 866 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,553 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,57,329 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 4,46,391…

Read More

വയനാട് ജില്ലയില്‍ 1368 പേര്‍ക്ക് കൂടി കോവിഡ്

  വയനാട് ജില്ലയില്‍ ഇന്ന് (26.01.22) 1368 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 520 പേര്‍ രോഗമുക്തി നേടി. 17 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 1362 പേർക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതിനുപുറമെ വിദേശത്തു നിന്ന് വന്ന 2 പേർക്കും ഇതര സംസ്ഥാന ത്തിൽ നിന്ന് വന്ന 4 പേർക്കും രോഗം സ്ഥിരീകരിച്ചു . ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 145930 ആയി. 137880 പേര്‍ രോഗമുക്തരായി. നിലവില്‍ 5921 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 5669…

Read More

സംസ്ഥാനത്ത് ഇന്ന് 49,771 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 49,771 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 9567 തിരുവനന്തപുരം 6945, തൃശൂര്‍ 4449, കോഴിക്കോട് 4196, കൊല്ലം 4177, കോട്ടയം 3922, പാലക്കാട് 2683, മലപ്പുറം 2517, ആലപ്പുഴ 2506, കണ്ണൂര്‍ 2333, ഇടുക്കി 2203, പത്തനംതിട്ട 2039, വയനാട് 1368, കാസര്‍ഗോഡ് 866 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,553 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,57,329 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,46,391…

Read More