കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഫോര്‍ട്ടുകൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസിലെ പ്രതികളിലൊരാളായ അഞ്ജലി റീമ ദേവ് ഒളിവിലാണെന്ന് പോലീസ്. സംഭവത്തില്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ബിജി ജോര്‍ജ്, സിഐമാരായ ബിജു, അനന്തലാല്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ വി.യു. കുര്യാക്കോസ് പറഞ്ഞു.
കേസിലെ പ്രതികളിലൊരാളായ സൈജു തങ്കച്ചനെ ചോദ്യം ചെയ്തിരുന്നു. റോയ് വയലാറ്റ് മെഡിക്കൽ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ചോദ്യം ചെയ്യലിനു ഹാജരായില്ല. പ്രതികളുടെ അറസ്റ്റ് വൈകിയിട്ടില്ലെന്നും ഇവരുടെ ജാമ്യാപേക്ഷ ബുധനാഴ്ച കോടതി പരിഗണിക്കാനിരിക്കുകയാണെന്നും ഡിസിപി പറഞ്ഞു.
കോടതിയുടെ നിര്‍ദേശപ്രകാരം തുടര്‍നടപടികള്‍ സ്വീകരിക്കും. ഇരയുടെ പേര് അഞ്ജലി വെളിപ്പെടുത്തിയെന്ന് മാധ്യമപ്രവര്‍ത്തകര്‍ സൂചിപ്പിച്ചപ്പോള്‍ ഇപ്പോഴാണ് ഇക്കാര്യം അറിഞ്ഞതെന്നും തുടര്‍ നടപടിയെടുക്കുമെന്നും ഡിസിപി വ്യക്തമാക്കി.