തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ വ്യാഴാഴ്ച പ്രാദേശിക അവധി. ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ചാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.
ഈ മാസം 17 നാണ് ആറ്റുകാൽ പൊങ്കാല. രാവിലെ 10.50 ന് പണ്ടാര അടുപ്പിൽ തീ പകരും. പൊങ്കാല പണ്ടാര അടുപ്പിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ക്ഷേത്ര പരിസരത്ത് പൊങ്കാല അനുവദിക്കില്ല. ഉച്ചക്ക് 1.20 ന് പൊങ്കാല നിവേദിക്കും.