ന്യൂഡൽഹി: ഡൽഹിയിൽ സ്കൂളുകളും കോളജുകളും തിങ്കളാഴ്ച മുതൽ വീണ്ടും തുറക്കും. ഇന്ന് ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളും ജിമ്മുകളും തുറക്കാൻ അനുമതിയായി.
ഒൻപത് മുതൽ 12 വരെയുള്ള ക്ലാസുകൾ ഫെബ്രുവരി ഏഴ് മുതൽ ആരംഭിക്കും. വാക്സിൻ എടുക്കാത്ത അധ്യാപകരെ ക്ലാസെടുക്കാൻ അനുവദിക്കില്ല.
രാത്രി കർഫ്യൂവിന്റെ ദൈർഘ്യം ഒരു മണിക്കൂർ കുറച്ചു. ഇനിമുതൽ രാത്രി 11 മുതൽ രാവിലെ 5 വരെയാണ് നിയന്ത്രണം. നേരത്തെ രാത്രി 10 മുതൽ കർഫ്യൂ ആരംഭിച്ചിരുന്നു.
ഓഫീസുകൾക്ക് 100 ശതമാനം ഹാജരോടെ പ്രവർത്തിക്കാൻ കഴിയും. കാർ ഓടിക്കുന്നവർ മാസ്ക് ധരിക്കേണ്ടതില്ല. കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് ഡൽഹിയിൽ ഇളവുകൾ നൽകുന്നത്.