ശിവശങ്കര്‍ തന്നെ ചൂഷണം ചെയ്തു; താന്‍ ഇര: വെളിപ്പെടുത്തലുമായി സ്വപ്‌ന സുരേഷ്
തിരുവനന്തപുരം: എം ശിവശങ്കറിനെതിരെ വെളിപ്പെടുത്തലുകളുമായി സ്വപ്‌ന സുരേഷ്. ശിവശങ്കര്‍ തന്നെ ചൂഷണം ചെയ്‌തെന്നും താന്‍ ഇരയാണെന്നും സ്വപ്ന പറഞ്ഞു. ജോലി ലഭിക്കാന്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ല. ശിവശങ്കറാണ് തനിക്ക് ഐ ടി വകുപ്പില്‍ ജോലി വാങ്ങിത്തന്നതെന്നും സ്വപ്ന ടി വി ചാനലുകൾക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. തന്റെ കഴിവും യു എ ഇ ബന്ധങ്ങളും കണ്ടാണ് ജോലിക്ക് ശിപാര്‍ശ ചെയ്തത്. ബയോഡാറ്റ നല്‍കിയതും ശിവശങ്കറിന്റെ നിര്‍ദേശ പ്രകാരമാണ്. അദ്ദേഹത്തിന്റെ പുസ്തകത്തില്‍ തന്റെ വ്യക്തിത്വത്തെ ചോദ്യം ചെയ്‌തെങ്കില്‍…