നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപും കൂട്ടുപ്രതികളും സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ ഉത്തരവ് തിങ്കളാഴ്ചരാവിലെ 10.15ന്. ദിവസങ്ങൾ നീണ്ട വാദത്തിനൊടുവിലാണ് തിങ്കളാഴ്ച വിധി പറയുമെന്ന് ഹൈക്കോടതി സിംഗിൾ ബഞ്ച് അറിയിച്ചത്.
ശനിയാഴ്ചയും ഹർജിയിൽ തുടർ നടപടികൾ നടക്കും. നാളെയോടെ വാദം പൂർത്തിയാക്കി തിങ്കളാഴ്ച വിധി പറയും. കേവലം ശാപവാക്കുകൾ മാത്രമല്ല, അതിനപ്പുറത്ത് അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാനായി കൃത്യമായ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിന് ദിലീപ് ശ്രമിച്ചുവെന്ന് പ്രോസിക്യൂഷൻ പറയുന്നു. ഇത് ശാപവാക്കുകളാണെന്ന് കോടതിക്ക് തോന്നിയാൽ മറ്റൊന്നും പറയാനില്ലെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.