ദിലീപ് കേസ്: കസ്റ്റഡി ആവശ്യമില്ലെന്ന് എങ്ങനെ പറയാനാകുമെന്ന് പ്രതിഭാഗത്തോട് കോടതി

 

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ നടൻ ദിലീപിന്റെ ജാമ്യാപേക്ഷയിൽ വാദം തുടരുന്നു. ദിലീപ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന വാദം ഗൗരവതരമാണെന്ന് കോടതി വ്യക്തമാക്കി.

കേസ് അന്വേഷിക്കാൻ പൊലീസിന് അധികാരമുണ്ട്. കസ്റ്റഡിയിൽ ആവശ്യം ഉണ്ടോയെന്നതാണ് ചോദ്യമെന്നും, ദിലീപിനെതിരെ എന്ത് തെളിവുണ്ടെന്ന് നോക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതിയെ കസ്റ്റഡിയിൽ എടുക്കേണ്ടതില്ലെന്ന് നിങ്ങളെങ്ങനെ പറയുമെന്നുംകോടതി ചോദിച്ചു. മൊഴി നൽകാനെത്തുന്ന സാക്ഷികളെ സ്വാധീനിക്കാൻ ദിലീപിന്റെ ആളുകൾ ശ്രമിക്കുന്നതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോന നടത്തിയെന്ന സംവിധായകൻ ബാലചന്ദ്രകുമാറിന്റെ ആരോപണത്തിന് ഡിജിറ്റൽ തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥന്റെ ജീവന് ഭീഷണിയുണ്ട്. വിചാരണ കോടതിയിൽ പോകാൻ പോലും ഭയമാണെന്നും പ്രോസിക്യൂഷൻ പറഞ്ഞു.