മുംബൈയിൽ ഭാട്ടിയ ആശുപത്രിക്ക് സമീപമുള്ള ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി. 16 പേർ പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. കമലാ ഹൈറ്റ്സ് എന്ന 20 നില കെട്ടിടത്തിലാണ് തീപിടിച്ചത്. രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം
കെട്ടിടത്തിന്റെ 18ാം നിലയിൽ നിന്നാണ് തീ പടർന്നത്. ഇതോടെ മുകൾ നിലയുള്ളവർ കുടുങ്ങുകയായിരുന്നു. 13 ഫയർ എൻജിനുകൾ സ്ഥലത്തെത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.
- മൂന്ന് പേർ ആശുപത്രിയിൽ എത്തും മുമ്പ് തന്നെ മരിച്ചിരുന്നു. നാല് പേർ ചികിത്സക്കിടെയാണ് മരിച്ചത്. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്ന് സംശയിക്കുന്നു.