ഹിമാചൽപ്രദേശിലെ കിനൗറിൽ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം 11 ആയി. പത്ത് പേരെ രക്ഷപ്പെടുത്തി. 30ഓളം പേർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. റെക്കോങ്-ഷിംല ഹൈവേയിൽ ഉച്ചയ്ക്ക് 12.45ഓടെയാണ് മണ്ണിടിച്ചിലുണ്ടായത്.
ട്രാൻസ്‌പോർട്ട് ബസ്, ഒരു ട്രക്ക്, കാറുകൾ തുടങ്ങിയ വാഹനങ്ങളാണ് മണ്ണിനടിയിലായത്. ബസിൽ മാത്രം 40 യാത്രക്കാരുണ്ടായിരുന്നു. ഐടിബിപി സേനാംഗങ്ങളും ദേശീയ ദുരന്തനിവാരണ സേനയും പോലീസും സംയുക്തമായി സംഭവസ്ഥലത്ത് തെരച്ചിൽ നടത്തുകയാണ്.