എം ശിവശങ്കറിന്റെ ജാമ്യാപേക്ഷയിൽ ഈ മാസം 17ന് വിധി പറയും. ജാമ്യാപേക്ഷയിൽ വാദം കേട്ട ശേഷം വിധി പറയാൻ മാറ്റുകയായിരുന്നു. ശിവശങ്കറിനെ ഈ മാസം 26 വരെ റിമാൻഡ് ചെയ്തു
ശിവശങ്കറിന് അനധികൃത വരുമാനമൊന്നുമില്ലെന്ന് അഭിഭാഷകൻ അറിയിച്ചു. വരുമാനങ്ങൾക്ക് കൃത്യമായി നികുതി അടച്ചിട്ടുണ്ട്. ആരോഗ്യ പ്രശ്‌നങ്ങളുള്ള വ്യക്തിയാണ്. ചികിത്സക്കിടെയാണ് അറസ്റ്റ് ചെയ്തത്. നിലവിൽ 14 ദിവസം ചോദ്യം ചെയ്തു.
അന്വേഷണത്തോട് ശിവശങ്കർ പൂർണമായും സഹകരിച്ചിട്ടുണ്ട്. മുദ്രവെച്ച കവർ നൽകി ജാമ്യഹർജി നീട്ടാനാണ് ഇ ഡി ശ്രമിക്കുന്നതെന്നും അഭിഭാഷകൻ വാദിച്ചു