ശിവശങ്കറിന്റെ മുൻകൂർ ജാമ്യ ഹർജിയിൽ വിധി 28ന്; അതുവരെ അറസ്റ്റ് പാടില്ല

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ നൽകിയ മുൻകൂർ ജാമ്യ ഹർജിയിൽ 28 ഹൈക്കോടതി വിധി പറയും. അത് വരെ എം ശിവശങ്കറിനെ അറസ്റ്റ് ചെയ്യരുതെന്നും ഹൈക്കോടതി നിർദേശിച്ചു. സ്വർണകടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ്, എൻഫോഴ്സ്മെന്റ് കേസുകളിലായിരുന്നു എം ശിവശങ്കറിന്റെ മുൻകൂർ ജാമ്യ ഹർജി. അറസ്റ്റ് ചെയ്യുമെന്ന് ആശങ്കയുണ്ടെന്ന് എം ശിവശങ്കർ കോടതിയിൽ പറഞ്ഞു.

 

ഇഡി മുദ്ര വെച്ച കവറിൽ സമർപ്പിച്ച രേഖകൾ അടക്കം പരിശോധിച്ചതിന് ശേഷമേ വിധി പറയാനാകൂവെന്നും കോടതി പറഞ്ഞു. എന്നാൽ ശിവശങ്കറിനെതിരെ വ്യക്തമായ തെളിവുകളുണ്ടെന്നായിരുന്നു ഇഡിയുടെ വാദം. സ്വപ്നയെ മുന്നിൽ നിർത്തി എല്ലാം നിയന്ത്രിച്ചത് ശിവശങ്കറാണെന്ന് ഇ ഡി പറഞ്ഞു.