ബോളിവുഡ് നടൻ ആസിഫ് ബസ്‌റ തൂങ്ങിമരിച്ച നിലയിൽ; ആത്മഹത്യയെന്ന് സൂചന

ബോളിവുഡ് നടൻ ആസിഫ് ബസ്‌റയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. 53 വയസ്സായിരുന്നു. ഹിമാചൽ പ്രദേസിലെ ധരംശാലയിലെ സ്വകാര്യ ഗസ്റ്റ് ഹൗസിലാണ് താരത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ആത്മഹത്യയെന്നാണ് പ്രാഥമിക സൂചന. കഴിഞ്ഞ അഞ്ച് വർഷമായി ധരംശാലയിലാണ് ആസിഫ് ബസ്‌റ താമസിക്കുന്നത്. പാതൾ ലോക് എന്ന വെബ് സീരീസിലൂടെയാണ് ആസിഫ് ബസ്‌റ പ്രശസ്തനാകുന്നത്. ഇതിന് മുമ്പ് ജബ് വീ മെറ്റ്, കൈ പോ ചേ, ക്രിഷ് 3 തുടങ്ങി നിരവധി സിനിമകലിൽ വേഷമിട്ടിട്ടുണ്ട്. ബിഗ് ബ്രദർ എന്ന മോഹൻലാൽ ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.