ആലപ്പുഴയിൽ പത്ത് വയസ്സുകാരനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
ആലപ്പുഴ പത്തിയൂരിൽ പത്ത് വയസ്സുകാരനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പത്തിയൂർ സ്വദേശി ശാലിനിയുടെ മകൻ മുഹമ്മദ് അൻസിലിനെയാണ് മരിച്ച നിലയിൽ കണ്ടത്. ജനൽ കമ്പിയിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം. മുഹമ്മദ് അൻസിലും ഇളയ സഹോദരനും മാത്രം വീട്ടിലുണ്ടായ സമയത്താണ് മരണം സംഭവിച്ചത്. കുട്ടികളെ വീട്ടിൽ തനിച്ചാക്കി മാതാപിതാക്കൾ തൃശ്ശൂർ പോയ സമയത്താണ് സംഭവം