സുൽത്താൻ ബത്തേരി : നെന്മേനി പഞ്ചായത്തിലെ 23 വാർഡുകളിലേക്കുമുള്ള സ്ഥാനാർത്ഥികളുടെ പട്ടിക എൽ.ഡി.എഫ് പുറത്തിറക്കി. 20 സീറ്റുകളിൽ സി.പി.എമ്മും രണ്ടെണ്ണത്തിൽ സി.പി.ഐയും ഒന്നിൽ കേരള കോൺഗ്രസ് (ബി)യുമാണ് മൽസരിക്കുകയെന്ന് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തികൊണ്ട് എൽ.ഡി.എഫ് നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
വികസന തുടർച്ചക്കും അഴിമതി രഹിത ഭരണത്തിനും ഒരു വോട്ട് എന്ന മുദ്രാവാക്യമുയർത്തിയാണ് എൽ.ഡി.എഫ് വോട്ടർമരെ സമീപിക്കുന്നത്. ജനപക്ഷ വികസനത്തിനും അഴിമതി രഹിത ഭരണത്തിനും നേതൃത്വം നൽകാൻ കഴിയുന്ന സ്ഥാനാർത്ഥികളെയാണ് എൽ.ഡി.എഫ് തെരഞ്ഞെടുപ്പിൽ മൽസരിപ്പിക്കുന്നത്. 23 പേരിൽ 15 പേരും പുതുമുഖങ്ങളാണ് കഴിഞ്ഞ ഭരണ സമിതിയിലെ നാല് പേർ മാത്രമാണ് ഇപ്രാവശ്യം ജനവിധി തേടുന്നത്.
വാർഡും സ്ഥാനാർത്ഥികളും : 1-യശോദ ബാലകൃഷ്ണൻ ,2- വിനിബാലൻ,3-സുനിത ബിജു,4- പി.കെ.രാമചന്ദ്രൻ, 5ഷൈല മംഗളൻ,6-സുജ ജെയിംസ്,7-കെ.വി.ക്രിസ്തുദാസ്, 8-അജിത്കുമാർ,9-കെ.ഷനോജ്,10-കെ.രാജഗോപാൽ 11-അനിത കല്ലൂര്,12കെ.വി.കൃഷ്ണൻകുട്ടി,13- ടി.പി.ജോൺ,14-സംഗീത പ്രസീദ്കുമാർ,15രഞ്ജു ഷിബു ചോലാട്ട്,16-സൈസുനത്ത് നാസർ, 17-രാജൻ മലങ്കര,18-ഷാജി കോട്ടയിൽ,19-ലത വാസുദേവൻ, 20-രമ്യ പ്രഭാകരൻ 21-സ്വപ്ന രാധാകൃഷ്ണൻ, 22-കെ.സി.ദേവദാസ്,23-കെ.കെ.ബിജു
വാർത്താ സമ്മേളനത്തിൽ സി.പി.എം ജില്ലാ കമ്മറ്റി അംഗം സുരേഷ് താളൂർ, പി.കെ.രാമചന്ദ്രൻ, കെ.കെ.പൗലോസ്, കെ.വീരേന്ദ്രകുമാർ, സതീഷ് എന്നിവർ പങ്കെടുത്തു.
The Best Online Portal in Malayalam