ന്യൂഡെംൽഹി:: ഉത്തർപ്രദേശ് തെരെഞ്ഞെടുപ്പിൽ ബിജെപി വന്പിച്ച ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുമെന്ന് അമിത് ഷാ. അഖിലേഷ് യാദവിന്റെ നേതൃ ത്വത്തിൽ സമാജ് വാദി പാർട്ടി ഭൂരിപക്ഷം നേടുമെന്ന പ്രസ്താവനകളെ അദ്ദേഹം തള്ളിക്കളഞ്ഞു.
403 നിയമസഭ സീറ്റുകളിൽ 400 സീറ്റുകൾ സമാജ് വാദി പാർട്ടിയുടെ നേതൃത്വത്തിലുള്ള സഖ്യം സ്വന്തമാക്കുമെന്ന അഖിലേഷിന്റെ പ്രസ്താവനയിൽ കഴമ്പില്ലെന്നും ഉത്തർപ്രദേശിൽ മുഴുവൻ സഞ്ചരിച്ച് ജനങ്ങളുമായി ആശയ വിനിമയം നടത്തിയതിന്റെ അടിസ്ഥാനത്തിൽ ബിജെപി വമ്പിച്ച ഭൂരിപക്ഷത്തോടെ വിജ യയിക്കുമെന്ന് മനസിലാക്കിയതായും അമിത് ഷാ പറഞ്ഞു.
ജാതി സമവാക്യങ്ങൾക്ക് ജനങ്ങൾ ഇനിയും വോട്ട് ചെയ്യിലെന്നും സ്വകാര്യ സ്ഥാപനത്തിന്റെ ചട ങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്ന അദ്ദേഹം കൂട്ടിചേർത്തു.