വയനാട് ജില്ലയില്‍ 301 പേര്‍ക്ക് കൂടി കോവിഡ്

 

വയനാട് ജില്ലയില്‍ ഇന്ന് (15.02.22) 301 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 602 പേര്‍ രോഗമുക്തി നേടി. 7 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവർക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 164209 ആയി. 159419 പേര്‍ രോഗമുക്തരായി. നിലവില്‍ 3608 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 3472 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 881 കോവിഡ് മരണം ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി നിരീക്ഷണത്തിലായ 205 പേര്‍ ഉള്‍പ്പെടെ ആകെ 3608 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ നിന്ന് 875 സാമ്പിളുകള്‍ ഇന്ന് പരിശോധനയ്ക്ക് അയച്ചു.