ലഡാക്കിലെ ഇന്ത്യ-ചൈന അതിർത്തിയിൽ കൂടുതൽ സൈനികരെ എത്തിച്ച് ചൈനയുടെ പ്രകോപനം. ചുഷുൽ മേഖലയിൽ 5000ത്തോളം സൈനികരെ കൂടി ചൈന എത്തിച്ചതായാണ് റിപ്പോർട്ട്. ഇരു രാജ്യങ്ങൾക്കുമിടയിൽ ഏറെക്കാലമായി തുടരുന്ന സംഘർഷത്തിന്റെ വ്യാപ്തി കൂട്ടുന്നതാണ് ചൈനയുടെ നീക്കം
ഇന്ത്യ-ചൈന വിദേശകാര്യ മന്ത്രിമാരുടെ ഇന്ന് നടക്കാനിരിക്കുകയാണ്. അതിർത്തിയിൽ സംഘർഷം പുകയുന്ന അതേ സാഹചര്യത്തിൽ തന്നെയാണ് മോസ്‌കോയിൽ നിർണായക കൂടിക്കാഴ്ച നടക്കുന്നത്. വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ചൈനീസ് വിദേശ കാര്യ മന്ത്രി വാങ് യിയും ഇന്നലെ നടന്ന ഉച്ചവിരുന്നിൽ പങ്കെടുത്തിരുന്നു
അതിർത്തിയിൽ നിന്ന് സൈനികരെ പിൻവലിച്ചതിന് ശേഷം ഒത്തുത്തീർപ്പെന്ന നിലപാടാകും ഇന്ത്യ സ്വീകരിക്കുക. പിൻമാറ്റത്തിനുള്ള സമയക്രമം തീരുമാനിക്കണമെന്ന നിർദേശവും ഉന്നയിക്കും. എന്നാൽ പാങ്‌ഗോംഗ് നദീ തീരത്ത് നിന്ന് ഇന്ത്യൻ സേനയെ പിൻവലിക്കണമെന്നാകും ചൈനയുടെ നിലപാട്.