റഫാൽ യുദ്ധവിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായി. ആദ്യ ബാച്ചിലെ അഞ്ച് വിമാനങ്ങളാണ് ഔദ്യോഗികമായി ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായത്. സർവ ധർമ പൂജയുൾപ്പെടെയുള്ള ചടങ്ങുകളോടെയാണ് റഫാലിനെ വരവേറ്റത്.
്അംബാല വ്യോമസേനാ താവളത്തിൽ നടന്ന ചടങ്ങിൽ ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്‌ളോറൻസ് പാർലി മുഖ്യാതിഥിയായി. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ബിപിൻ റാവത്ത്, വ്യോമസേനാ മേധാവി, പ്രതിരോധ സെക്രട്ടറി തുടങ്ങിയവർ പങ്കെടുത്തു
ചടങ്ങിന്റെ ഭാഗമായി വ്യോമസേനയുടെ അഭ്യാസ പ്രകടനവും നടന്നു. ജൂലൈ 27നാണ് റഫാൽ വിമാനങ്ങൾ ഫ്രാൻസിൽ നിന്ന് ഇന്ത്യയിലെത്തിയത്.