തുടർച്ചയായ മൂന്നാം ദിവസവും സ്വർണവില ഉയർന്നു; പവന് 80 രൂപ വർധിച്ചു

സ്വർണവില ഇന്നും ഉയർന്നു. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണവിലയിൽ വർധനവുണ്ടാകുന്നത്. 80 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 37,920 രൂപയിലെത്തി.
4740 രൂപയാണ് ഗ്രാമിന്റെ വില. ബുധനാഴ്ച പവന് 240 രൂപ വർധിച്ച് 37,840 രൂപയിലെത്തിയിരുന്നു. ആഗോള വിപണിയിലെ വിലവർധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ഡോളർ തകർച്ച നേരിടുന്നതും കൊവിഡ് വാക്‌സിൻ വൈകുന്നതുമാണ് സ്വർണവില വർധനവിന് ഇടയാക്കുന്നത്