മൂന്ന് ദിവസങ്ങളിലെ തുടർച്ചയായ കുറവിന് പിന്നാലെ സ്വർണവില ഉയർന്നു. വ്യാഴാഴ്ച പവന് 280 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 38,480 രൂപയായി.
ഗ്രാമിന് 4935 രൂപയാണ് വില. ഇന്നലെ സ്വർണവില 1600 രൂപ കുറഞ്ഞിരുന്നു. കഴിഞ്ഞാഴ്ച സ്വർണവില പവന് 42,000 രൂപയിലെത്തിയിരുന്നു. പിന്നീടാണ് കുത്തനെ കുറവ് രേഖപ്പെടുത്തിയത്.