ശബരിമലയിൽ യുവതി കയറിയെന്ന പ്രചാരണം വ്യാജം; അവർക്ക് 56 വയസ്സ്: ദേവസ്വം പ്രസിഡന്റ്

തെലുങ്ക് നടൻ ചിരജ്ഞീവിക്കൊപ്പം ശബരിമലയിൽ യുവതി കയറിയെന്ന പ്രചാരണം വ്യാജമാണെന്നും ദർശനം നടത്തിയ ഫീനിക്സ് ഗ്രൂപ്പ് ചെയർമാൻ സുരേഷ് ചുക്കാപ്പള്ളിയുടെ ഭാര്യക്ക് 56 വയസുണ്ടെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് എ. അനന്തഗോപൻ പറഞ്ഞു. പ്രചാരണം വന്ന ഘട്ടത്തിൽ തന്നെ പരിശോധന നടത്തിയിട്ടുണ്ടെന്നും പലരും മനപ്പൂർവം അപവാദ പ്രചാരണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. ഐഡി കാർഡ് വരെ പരിശോധിച്ചിട്ടുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു. വ്യാജപ്രചാരണം നടത്തിയവരെ കണ്ടെത്തണമെന്നും അതിനായി പരാതി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമലയെ കുറിച്ച് നല്ല മതിപ്പുള്ള…

Read More

പൊലീസിൽ കുഴപ്പക്കാരുണ്ട്; അവരെ നിയന്ത്രിക്കും: മുഖ്യമന്ത്രി

  പൊലീസിൽ കുഴപ്പക്കാരുണ്ടെന്നും അവരെ ശ്രദ്ധിക്കുമെന്നും നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎമ്മിന്റെ ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ മുഖ്യമന്ത്രിയുടെ പരാമർശം. സമ്മേളനത്തിൽ പൊലീസിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിന് മറുപടിയായാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. എൻസിപി ഘടകകക്ഷിയാണെന്നും കുട്ടനാട് എംഎൽഎയെ നിയന്ത്രിക്കാൻ പോകേണ്ടെന്നും സിപിഐയെ ശത്രുതയോടെ കാണരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read More

വിവാഹമോചനം നൽകാൻ പങ്കാളി വിസമ്മതിക്കുന്നത് ക്രൂരതയാണെന്ന് ഹൈക്കോടതി

കൂട്ടിചേർക്കാൻ കഴിയാത്തവിധം മോശമായാൽ ബന്ധംതുടരാൻ മറ്റൊരാളെ നിർബന്ധിക്കാനാവില്ലെന്ന് ഹൈക്കോടതി. വിവാഹമോചനം അനുവദിച്ച കുടുംബകോടതി ഉത്തരവിനെതിരെ യുവതി നൽകിയ ഹർജിയിലാണ് നിരീക്ഷണം നടത്തിയത്. നെടുമങ്ങാട് കുടുംബകോടതിയുടെ ഉത്തരവിനെതിരെ പത്തനംതിട്ട സ്വദേശിനി 32 കാരിയാണ് ഹർജി നൽകിയത്. ഭാര്യ സ്ഥിരമായി വഴിക്കിടുന്നതിനാലാണ് യുവാവ് വിവാഹമോചനം നടത്തിയത്. എന്നാൽ ഇത് അനുവദിക്കാതെ യുവതി നിയമനടപടി സ്വീകരിക്കുകയായിരുന്നു. തന്റെ ഭാഗത്ത് നിന്ന് മോശം പെരുമാറ്റം ഉണ്ടായിട്ടില്ലെന്നും ഇവർ വാദിച്ചു. 2017 മുതൽ ഇരുവരും വേർപിരിഞ്ഞാണ് ജീവിക്കുന്നത്.

Read More

ഒറ്റപ്പാലത്ത് 24 കാരനെ കൊന്ന് കുഴിച്ച് മൂടിയ സംഭവം; അഞ്ച് കുത്തുകളേറ്റെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

ഒറ്റപ്പാലത്ത് 24 കാരനെ കൊന്ന് കുഴിച്ച് മൂടിയ സംഭവത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നു. കൊല്ലപ്പെട്ട ആഷിക്കിന്റെ ശരീരത്തിൽ അഞ്ച് കുത്തുകളേറ്റെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. നെഞ്ചിൽ ആഴത്തിലേറ്റ മുറിവുകളാണ് മരണകാരണമെന്നും കഴുത്തിലും കുത്തേറ്റിട്ടുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ശരീരത്തിൽ പലയിടങ്ങളിലും ചതവുകളുണ്ടെന്നും പറഞ്ഞു. പ്രതി ഫിറോസിനെ കോടതി റിമാൻഡ് ചെയ്തു. കഴിഞ്ഞ ഡിസംബർ 17നാണ് അഴിക്കലപ്പറമ്പിലെ ആളൊഴിഞ്ഞ പറമ്പിൽ ആഷിഖിനെ മുഹമ്മദ് ഫിറോസ് കൊന്ന് കുഴിച്ച് മൂടിയത്. രണ്ട് മാസത്തിന് ശേഷമാണ് കൊലപാതക വിവരം പുറത്തറിയുകയും മൃതദേഹം പുറത്തെടുക്കുകയും…

Read More

സംസ്ഥാനത്ത് വർക്ക് ഫ്രം ഹോം അവസാനിപ്പിച്ച് സർക്കാർ ഉത്തരവിറക്കി

സംസ്ഥാനത്ത് വർക്ക് ഫ്രം ഹോം സംവിധാനം അവസാനിപ്പിച്ചു. കൊവിഡിനെ തുടർന്ന് സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് അനുവദിച്ച ഇളവ് പിൻവലിച്ച് സർക്കാർ ഉത്തരവിറക്കി. ഭിന്നശേഷി വിഭാഗങ്ങൾ, മുലയൂട്ടുന്ന അമ്മമാർ, രോഗബാധിതർ എന്നീ വിഭാഗങ്ങൾക്കായിരുന്നു മൂന്നാം ഘട്ടത്തിൽ വർക്ക് ഫ്രം ഹോം ഏർപ്പെടുത്തിയിരുന്നത് കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് ഇളവുകൾ പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചത്.  

Read More

റഷ്യ ഇപ്പോഴും ഉക്രൈനെ ആക്രമിക്കാന്‍ സാധ്യത: ജോ ബൈഡന്‍

വാഷിംഗ്ടണ്‍: ഉക്രൈന്‍ അതിര്‍ത്തിയില്‍ വിന്യസിച്ച ഒരു വിഭാഗം സൈന്യത്തെ പിന്‍വലിച്ചെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ പറഞ്ഞെങ്കിലും ആക്രമണ സാധ്യത തള്ളാതെ അമേരിക്ക. റഷ്യ ഉക്രൈനെ ആക്രമിക്കാന്‍ ഇപ്പോഴും സാധ്യതയുണ്ടെന്ന് യു എസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. റഷ്യയുമായി നേരിട്ടുള്ള ഏറ്റുമുട്ടലിന് ശ്രമിക്കുന്നില്ല.എന്നാല്‍ ഉക്രൈനേയോ, അവിടത്തെ അമേരിക്കന്‍ പൗരന്‍മാരേയോ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്നും ജോ ബൈഡന്‍ മുന്നറിയിപ്പ് നല്‍കി. റഷ്യയുടെ ഉദ്ദേശ്യങ്ങളില്‍ സംശയം പ്രകടിപ്പിക്കുന്ന ബൈഡന്‍, യുദ്ധമുണ്ടായാല്‍ ലോകരാജ്യങ്ങളെ അണിനിരത്തി നേരിടുമെന്ന മുന്നറിയിപ്പും നല്‍കി. അതിനിടെ സംഘര്‍ഷസാധ്യത…

Read More

വയനാട് ജില്ലയില്‍ 495 പേര്‍ക്ക് കൂടി കോവിഡ്

  വയനാട് ജില്ലയില്‍ ഇന്ന് (16.02.22) 495 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 511 പേര്‍ രോഗമുക്തി നേടി. 6 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 494 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. വിദേശത്ത് നിന്ന് എത്തിയ ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 164704 ആയി. 159930 പേര്‍ രോഗമുക്തരായി. നിലവില്‍ 3393 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 3256 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 886 കോവിഡ് മരണം ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചു….

Read More

സംസ്ഥാനത്ത് ഇന്ന് 12,223 പേർക്ക് കൊവിഡ്, 25 മരണം; 21,906 പേർക്ക് രോഗമുക്തി

  കേരളത്തിൽ 12,223 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 2944, തിരുവനന്തപുരം 1562, കോട്ടയം 1062, കൊല്ലം 990, കോഴിക്കോട് 934, തൃശൂർ 828, ഇടുക്കി 710, ആലപ്പുഴ 578, പത്തനംതിട്ട 555, വയനാട് 495, കണ്ണൂർ 444, പാലക്കാട് 438, മലപ്പുറം 419, കാസർഗോഡ് 264 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 77,598 സാമ്പിളുകളാണ് പരിശോധിച്ചത്.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,32,052 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 2,26,887 പേർ…

Read More

യുക്രൈൻ അതിർത്തിയിൽ നിന്ന് സൈനികരെ പിൻവലിക്കുകയാണെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം

യുക്രൈൻ അതിർത്തി പ്രദേശമായ ക്രിമിയയിൽ നിന്ന് സൈനിക അഭ്യാസം അവസാനിപ്പിച്ച് പിൻവാങ്ങുകയാണെന്ന് റഷ്യ. തെക്കൻ മിലിട്ടറി ഡിസ്ട്രിക്ട് യൂണിറ്റുകൾ അവരുടെ തന്ത്രപരമായ സൈനിക അഭ്യാസങ്ങൾ പൂർത്തിയാക്കി നേരത്തെ വിന്യസിച്ചിരുന്ന താവളങ്ങളിലേക്ക് മടങ്ങുകയാണെന്നാണ് റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ പ്രസ്താവ സൈനികർ ക്യാമ്പുകളിലേക്ക് മടങ്ങുന്നതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്. ടാങ്കുകളും കവചിത വാഹനങ്ങളും അടക്കം ക്രിമിയയിൽ നിന്ന് റെയിൽ മാർഗമാണ് മാറ്റുന്നത്. സംഘർഷ സാധ്യത നിലനിൽക്കുന്ന യുക്രൈൻ അതിർത്തിയിൽ നിന്ന് സേനയെ പിൻവലിക്കുന്നതായി റഷ്യ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നുവെങ്കിലും നാറ്റോ…

Read More

കല്യാണ വീട്ടിലെ ബോംബേറ്: ഏ​ച്ചൂ​ർ സം​ഘം എ​ത്തി​യ​ത് മൂന്നു ബോംബുകളുമായി

കല്യാണ സ്ഥലത്തെ ബോംബേറിൽ ഒരു യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ വ്യ​ക്ത​മാ​യ ആ​സൂ​ത്ര​ണ​ത്തോ​ടെ​യാ​ണ് ബോംബെറിഞ്ഞ ഏ​ച്ചൂ​ർ സം​ഘം വി​വാ​ഹ വീ​ട്ടി​ൽ എ​ത്തി​യ​തെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്ത​ൽ. മൂ​ന്ന് ബോം​ബു​ക​ളാ​ണ് ഇ​വ​ർ കൈയിൽ ക​രു​തി​യി​രു​ന്ന​ത്. ഇ​തു മൂ​ന്നും തോ​ട്ട​ട സം​ഘ​ത്തിനു നേ​രെ എ​റി​ഞ്ഞ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ഒ​രു ബോം​ബ് പൊ​ട്ടു​ക​യും ഒന്നു പൊ​ട്ടാ​തെ നി​ല​ത്തു വീ​ഴു​ക​യും ചെയ്തു. മ​റ്റൊ​ന്ന് ഇ​വ​രു​ടെ കൂ​ട്ട​ത്തി​ൽ ത​ന്നെ​യു​ള്ള ജി​ഷ്ണു​വി​ന്‍റെ ത​ല​യി​ൽ ത​ട്ടി​പൊ​ട്ടു​കയായിരുന്നു. ഇ​തിനു വി​വാ​ഹ​ദി​വ​സം തി​രി​ച്ച​ടി​യു​ണ്ടാ​യാ​ൽ ബോം​ബെ​റി​ഞ്ഞ് എ​തി​രാ​ളി​ക​ളെ അ​പാ​യ​പെ​ടു​ത്ത​നാ​ണ് സം​ഘം ആ​സൂ​ത്ര​ണം ചെ​യ്തെ​ന്നാ​ണ് പോ​ലീ​സ്…

Read More