പൊലീസിൽ കുഴപ്പക്കാരുണ്ടെന്നും അവരെ ശ്രദ്ധിക്കുമെന്നും നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎമ്മിന്റെ ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ മുഖ്യമന്ത്രിയുടെ പരാമർശം. സമ്മേളനത്തിൽ പൊലീസിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിന് മറുപടിയായാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
എൻസിപി ഘടകകക്ഷിയാണെന്നും കുട്ടനാട് എംഎൽഎയെ നിയന്ത്രിക്കാൻ പോകേണ്ടെന്നും സിപിഐയെ ശത്രുതയോടെ കാണരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.