വാഷിംഗ്ടണ്‍: ഉക്രൈന്‍ അതിര്‍ത്തിയില്‍ വിന്യസിച്ച ഒരു വിഭാഗം സൈന്യത്തെ പിന്‍വലിച്ചെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ പറഞ്ഞെങ്കിലും ആക്രമണ സാധ്യത തള്ളാതെ അമേരിക്ക. റഷ്യ ഉക്രൈനെ ആക്രമിക്കാന്‍ ഇപ്പോഴും സാധ്യതയുണ്ടെന്ന് യു എസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. റഷ്യയുമായി നേരിട്ടുള്ള ഏറ്റുമുട്ടലിന് ശ്രമിക്കുന്നില്ല.എന്നാല്‍ ഉക്രൈനേയോ, അവിടത്തെ അമേരിക്കന്‍ പൗരന്‍മാരേയോ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്നും ജോ ബൈഡന്‍ മുന്നറിയിപ്പ് നല്‍കി.
റഷ്യയുടെ ഉദ്ദേശ്യങ്ങളില്‍ സംശയം പ്രകടിപ്പിക്കുന്ന ബൈഡന്‍, യുദ്ധമുണ്ടായാല്‍ ലോകരാജ്യങ്ങളെ അണിനിരത്തി നേരിടുമെന്ന മുന്നറിയിപ്പും നല്‍കി.
അതിനിടെ സംഘര്‍ഷസാധ്യത തുടരുന്നതിനിടെ, മിസൈല്‍ വിന്യാസത്തെക്കുറിച്ചും സൈനിക സുതാര്യതയെക്കുറിച്ചും ചര്‍ച്ചക്ക് തയാറാണെന്ന് റഷ്യന്‍ പ്രസിഡന്റ് പുടിന്‍ അറിയിച്ചിരുന്നു. എന്നാല്‍ മുന്‍ സോവ്യറ്റ് രാജ്യങ്ങളെ ചേര്‍ക്കരുതെന്ന നിലപാടില്‍നിന്നു പിന്നോട്ടില്ലെന്നും പുടിന്‍ പറയുന്നു.