യുക്രൈനിൽ ഒരു മാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കും; യു എൻ പ്രത്യേക യോഗം ഉടൻ

യുദ്ധ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ യുക്രൈനിൽ ഒരു മാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ ദേശീയ സുരക്ഷാ സമിതിയുടെ നിർദേശം. പാർലമെന്റ് നിർദേശം അംഗീകരിച്ചാൽ രാജ്യത്ത് അടിയന്തരാവസ്ഥ നിലവിൽ വരും. റഷ്യയിലുള്ള പൗരൻമാരോട് രാജ്യത്തേക്ക് തിരികെ എത്താനും യുക്രൈൻ നിർദേശിച്ചിട്ടുണ്ട്. റഷ്യ-യുക്രൈൻ സംഘർഷ സാധ്യത രൂക്ഷമായ പശ്ചാത്തലത്തിൽ യുഎൻ പൊതുസഭയുടെ പ്രത്യേക യോഗം ഉടൻ ചേരും. യുക്രൈന് ചുറ്റും റഷ്യൻ സൈന്യം നിലയുറപ്പിച്ചതായി അമേരിക്ക ആരോപിച്ചിരുന്നു. കിഴക്കൻ യുക്രൈനിലേക്ക് സൈന്യത്തെ അയച്ച റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ നടപടിയെ യുഎൻ…

Read More

കിഴക്കമ്പലം കിറ്റക്‌സ് സംഘർഷം; കേസിൽ കുറ്റപത്രം സർപിച്ചു

കിഴക്കമ്പലത്ത് പൊലീസിനെ അക്രമിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചു. രണ്ട് കുറ്റപത്രങ്ങളാണ് സമർപ്പിച്ചത്. പൊലീസ് വാഹനം കത്തിച്ചതിന് ഒരു കുറ്റപത്രവും പൊലീസിനെ അക്രമിച്ചതിന് മറ്റൊരു കുറ്റപത്രവുമാണ് സമർപ്പിച്ചത്. ഒന്നാമത്തെ കേസിൽ 175 പേർക്കെതിരെയും രണ്ടാമത്തെ കേസിൽ 51 പേർക്കെതിരെയും കുറ്റപത്രം സമർപ്പിച്ചു. കോലഞ്ചേരി ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം നൽകിയത്. കിഴക്കമ്പലത്ത് പൊലീസിനെ അക്രമിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചു. രണ്ട് കുറ്റപത്രങ്ങളാണ് സമർപ്പിച്ചത്. പൊലീസ് വാഹനം കത്തിച്ചതിന് ഒരു കുറ്റപത്രവും പൊലീസിനെ അക്രമിച്ചതിന് മറ്റൊരു കുറ്റപത്രവുമാണ് സമർപ്പിച്ചത്. ഒന്നാമത്തെ…

Read More

വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്‌സി എന്നിവർ പണം തിരികെ നൽകിയെന്ന് കേന്ദ്രം

വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ടവർ പണം തിരികെ നൽകിയെന്ന് കേന്ദ്രം. ബാങ്കുകൾക്ക് തിരികെ നൽകിയത് 18,000 കോടി രൂപ. വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്‌സി എന്നിവരാണ് പണം തിരികെ നൽകിയത്. വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്സി എന്നിവർ ഇന്ത്യയിലെ ബാങ്കുകളിൽ നിന്ന് 22586 കോടി രൂപ വായ്പയെടുത്താണ് രാജ്യം വിട്ടത് . ഇതിൽ 18170 കോടി രൂപയാണ് കള്ളപ്പണം വെളുപ്പിക്കൽ നിയമ പ്രകാരം സ്വത്തുക്കളിൽ നിന്ന് ഇ ഡി കണ്ടുകെട്ടിയിട്ടുള്ളത്….

Read More

സ്വ​ന്തം നി​ല​യി​ൽ ക​യ​റ്റി​റ​ക്ക് ന​ട​ത്താ​മെ​ന്ന ഹൈ​ക്കോ​ട​തി വി​ധി അം​ഗീ​ക​രി​ക്കി​ല്ല: ആ​ന​ത്ത​ല​വ​ട്ടം

ക​യ​റ്റി​റ​ക്ക് നി​യ​മ​ത്തി​ന് എ​തി​രാ​യ ഹൈ​ക്കോ​ട​തി വി​ധി അം​ഗീ​ക​രി​ക്കി​ല്ലെ​ന്നു സി​ഐ​ടി​യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ന​ത്ത​ല​വ​ട്ടം ആ​ന​ന്ദ​ൻ. സ്വ​ന്തം നി​ല​യി​ൽ ക​യ​റ്റി​റ​ക്ക് ന​ട​ത്താ​മെ​ന്ന ഹൈക്കോട​തി വി​ധി തൊ​ഴി​ലെ​ടു​ക്കാ​നു​ള്ള അ​വ​കാ​ശ​ത്തെ ചോ​ദ്യം ചെ​യ്തു കൊ​ണ്ടു​ള്ള​താ​ണെ​ന്നും അ​ന​ത്ത​ല​വ​ട്ടം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. മാ​ത​മം​ഗ​ല​ത്തെ ക​ട​യി​ലെ ജീ​വ​ന​ക്കാ​ർ​ക്കു ലേ​ബ​ർ കാ​ർ​ഡ് അം​ഗീ​ക​രി​ച്ചു​ള്ള വി​ധി​യെ സി​ഐ​ടി​യു അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും ആ​ന​ത്ത​ല​വ​ട്ടം വ്യ​ക്ത​മാ​ക്കി. കേ​ന്ദ്ര ബ​ജ​റ്റി​ലെ ജ​ന​ദ്രോ​ഹ ന​യ​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ഷ​ക സം​ഘ​ട​ന​ക​ളും തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളും വെ​ള്ളി​യാ​ഴ്ച ജി​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

Read More

ലോ​ക​ക​പ്പ് ടീ​മി​ലേ​ക്ക് പ​രി​ഗ​ണി​ക്കും: സ​ഞ്ജു​വി​നെ പ്ര​ശം​സി​ച്ച് രോ​ഹി​ത്

സ​ഞ്ജു വി. ​സാം​സ​ണെ പ്ര​ശം​സി​ച്ച് ഇ​ന്ത്യ​ൻ ക്യാ​പ്റ്റ​ൻ രോ​ഹി​ത് ശ​ർ​മ. സ​ഞ്ജു ക​ഴി​വു​ള്ള താ​ര​മാ​ണെ​ന്ന് രോ​ഹി​ത് പ​റ​ഞ്ഞു. ആ​ളു​ക​ളെ ത്ര​സി​പ്പി​ക്കാ​ൻ ക​ഴി​യു​ന്ന ഇ​ന്നിം​ഗ്സു​ക​ൾ സ​ഞ്ജു ക​ളി​ച്ചി​ട്ടു​ണ്ട്. ഒ​റ്റ​യ്ക്കു ക​ളി ജ​യി​പ്പി​ക്കാ​ൻ ക​ഴി​വു​ള്ള ബാ​റ്റ​റാ​ണ്. ബാ​ക്ക്‌​ഫൂ​ട്ടി​ലു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ ബാ​റ്റിം​ഗ് മി​ക​ച്ച​താ​ണ്. തീ​ർ​ച്ച​യാ​യും സ​ഞ്ജു​വി​നെ ലോ​ക​ക​പ്പ് ടീ​മി​ലേ​ക്ക് പ​രി​ഗ​ണി​ക്കു​മെ​ന്നും രോ​ഹി​ത് കൂ​ട്ടി​ച്ചേ​ർ​ത്തു. സൂ​ര്യ​കു​മാ​ർ യാ​ദ​വി​ന് പ​രി​ക്കേ​റ്റ​തോ​ടെ ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ പ​ര​മ്പ​ര​യി​ൽ ആ​ദ്യ പ​തി​നൊ​ന്നി​ൽ സ​ഞ്ജു​വി​ന്‍റെ സാ​ധ്യ​ത വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്.  

Read More

”ഇടവേള വേണമെന്ന് തോന്നുമ്പോള്‍ വിശ്രമിക്കും, ഇപ്പോള്‍ എല്ലാ മത്സരങ്ങള്‍ക്കും ഞാന്‍ തയ്യാറാണ്…” രോഹിത് ശര്‍മ

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ നായകനായിരിക്കുക എന്നത് അഭിമാനമാണെന്ന് രോഹിത് ശര്‍മ. വരാനിരിക്കുന്ന മത്സരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും ഇന്ത്യന്‍ നായകന്‍ പറഞ്ഞു. ഇപ്പോൾ എനിക്ക് ഒരുപാട് പുതിയ വെല്ലുവിളികൾ മുന്നിലുണ്ട്. തീർച്ചയായും ടീമിനെ ഏറ്റവും വിജയകരമായി നയിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. രോഹിത് പറഞ്ഞു ”എല്ലാ ഫോര്‍മാറ്റിലെയും എല്ലാ മത്സരങ്ങളും കളിക്കുന്നതില്‍ സന്തോഷമേയുള്ളൂ, ഇപ്പോൾ, എനിക്ക് പ്രശ്‌നങ്ങളൊന്നുമില്ല, ടീമിനായി എല്ലാ മത്സരങ്ങളിലും കളത്തിലിറങ്ങാന്‍ ആഗ്രഹിക്കുകയാണ് ഞാന്‍”. ശ്രീലങ്കയ്‌ക്കെതിരെ നടക്കാനിരിക്കുന്ന ഇന്ത്യയുടെ മൂന്ന് മത്സര ടി20 പരമ്പരയ്ക്ക് മുന്നോടിയായി സംസാരിക്കുകയായിരുന്നു രോഹിത്. എന്നെ…

Read More

അടയാളങ്ങൾ ഭൂഗോളത്തിൽ ബാക്കി; കെപിഎസി ലളിത ജ്വലിക്കുന്ന ഓർമയായി

അന്തരിച്ച നടി കെപിഎസി ലളിതയുടെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി.. എങ്കങ്കാട്ടെ വീട്ടുവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം. ലായം കൂത്തമ്പലത്തില്‍ മലയാള സിനിമയിലെ താരങ്ങളും പ്രവര്‍ത്തകരും ഉള്‍പ്പെടെ ആയിരങ്ങളാണ് പ്രിയനടിയെ ഒരുനോക്ക് കാണാന്‍ എത്തിയത്. നടന്‍ പൃഥ്വിരാജ്, ജയസൂര്യ, ജനാര്‍ദ്ദനന്‍, മല്ലിക സുകുമാരന്‍, ഹരിശ്രീ അശോകന്‍, ഗായകന്‍ എം.ജി ശ്രീകുമാര്‍, നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍, എറണാകുളം ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്, ഹൈബി ഈഡന്‍ എംപി തുടങ്ങിയവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. 1978ല്‍…

Read More

വയനാട് ജില്ലയില്‍ 230 പേര്‍ക്ക് കൂടി കോവിഡ്

  വയനാട് ജില്ലയില്‍ ഇന്ന് (23.02.22) 230 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 285 പേര്‍ രോഗമുക്തി നേടി. 5 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 166497 ആയി. 163286 പേര്‍ രോഗമുക്തരായി. നിലവില്‍ 2078 പേര്‍ ചികിത്സയിലുണ്ട്. ഇവരില്‍ 1980 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 903 കോവിഡ് മരണം ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി നിരീക്ഷണത്തിലായ 222 പേര്‍ ഉള്‍പ്പെടെ ആകെ 2078…

Read More

സംസ്ഥാനത്ത് ഇന്ന് 5023 പേർക്ക് കൊവിഡ്, 13 മരണം; 11,077 പേർക്ക് രോഗമുക്തി

കേരളത്തിൽ 5023 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 825, കോഴിക്കോട് 574, തിരുവനന്തപുരം 574, കോട്ടയം 437, കൊല്ലം 364, മലപ്പുറം 342, തൃശൂർ 337, ഇടുക്കി 299, ആലപ്പുഴ 282, പത്തനംതിട്ട 252, വയനാട് 230, പാലക്കാട് 225, കണ്ണൂർ 188, കാസർഗോഡ് 94 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,612 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,35,857 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 1,32,929 പേർ…

Read More

10, 12 ക്ലാസുകളിൽ ഓഫ് ലൈൻ പരീക്ഷ നടത്തുന്നതിനെതിരായ ഹർജി സുപ്രീം കോടതി തള്ളി

രാജ്യത്തെ സ്‌കൂളുകളിൽ 10, 12 ക്ലാസുകളിലേക്ക് ഓഫ് ലൈൻ പരീക്ഷകൾ നടത്തുന്നതിനെതിരെ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ ബഞ്ചാണ് ഹർജി തള്ളിയത്. സിബിഎസ്ഇ, ഐസിഎസ്ഇ, സംസ്ഥാന ബോർഡുകൾ വാർഷിക പരീക്ഷ ഓഫ് ലൈനായി നടത്തുന്നതിനെതിരായ ഹർജിയാണ് സുപ്രീം കോടതി തള്ളിയത്. പരീക്ഷ എഴുതാൻ പോകുന്ന വിദ്യാർഥികൾക്ക് വ്യാജ പ്രതീക്ഷ നൽകാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. കൊവിഡ് വ്യാപനം രൂക്ഷമായിരുന്ന കഴിഞ്ഞ വർഷം വാർഷിക പരീക്ഷ ഓഫ് ലൈനായി നടത്തുന്നതിനെതിരായ…

Read More