”ഇടവേള വേണമെന്ന് തോന്നുമ്പോള്‍ വിശ്രമിക്കും, ഇപ്പോള്‍ എല്ലാ മത്സരങ്ങള്‍ക്കും ഞാന്‍ തയ്യാറാണ്…” രോഹിത് ശര്‍മ

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ നായകനായിരിക്കുക എന്നത് അഭിമാനമാണെന്ന് രോഹിത് ശര്‍മ. വരാനിരിക്കുന്ന മത്സരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും ഇന്ത്യന്‍ നായകന്‍ പറഞ്ഞു. ഇപ്പോൾ എനിക്ക് ഒരുപാട് പുതിയ വെല്ലുവിളികൾ മുന്നിലുണ്ട്. തീർച്ചയായും ടീമിനെ ഏറ്റവും വിജയകരമായി നയിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. രോഹിത് പറഞ്ഞു

”എല്ലാ ഫോര്‍മാറ്റിലെയും എല്ലാ മത്സരങ്ങളും കളിക്കുന്നതില്‍ സന്തോഷമേയുള്ളൂ, ഇപ്പോൾ, എനിക്ക് പ്രശ്‌നങ്ങളൊന്നുമില്ല, ടീമിനായി എല്ലാ മത്സരങ്ങളിലും കളത്തിലിറങ്ങാന്‍ ആഗ്രഹിക്കുകയാണ് ഞാന്‍”. ശ്രീലങ്കയ്‌ക്കെതിരെ നടക്കാനിരിക്കുന്ന ഇന്ത്യയുടെ മൂന്ന് മത്സര ടി20 പരമ്പരയ്ക്ക് മുന്നോടിയായി സംസാരിക്കുകയായിരുന്നു രോഹിത്.

എന്നെ സംബന്ധിച്ചിടത്തോളം, പ്രശ്‌നങ്ങളൊന്നുമില്ല, എല്ലാ ഗെയിമുകളും കളിക്കാൻ ഞാൻ കാത്തിരിക്കുകയാണ്. ജോലിഭാരം മത്സരത്തിന് ശേഷം സംഭവിക്കുന്നതിനെ ആശ്രയിച്ചിരിക്കുന്ന കാര്യമാണ്, വിശ്രമിക്കാൻ അവസരം വരുമ്പോള്‍ വിശ്രമിക്കുക, പകരം മറ്റൊരാൾ കടന്നുവരും… അതുകൊണ്ട് തന്നെ ടീമിനെ ബാധിക്കുന്ന പ്രശ്നങ്ങളൊന്നും ഉണ്ടാകില്ല. രോഹിത് കൂട്ടിച്ചേർത്തു.