കൊല്ലം നീണ്ടകരയിൽ പെട്രോൾ പമ്പ് ജീവനക്കാർക്ക് മർദനം; പ്രതിക്കായി തെരച്ചിൽ

 

കൊല്ലം നീണ്ടകരയിൽ പെട്രോൾ പമ്പ് ജീവനക്കാർക്ക് മർദനം. ചവറ കുളങ്ങരഭാഗം ജി പി ഭവനിൽ ഗോപാലകൃഷ്ണൻ, കൊല്ലം മൂതാക്കര സ്വദേശി പീറ്റർ കുമാർ എന്നിവർക്കാണ് മർദനമേറ്റത്. തിങ്കളാഴ്ച സ്‌കൂട്ടറിലെത്തിയ ആൾ ഇന്ധനം നിറയ്ക്കുന്ന സ്ഥലത്ത് നിൽക്കുകയായിരുന്ന സുരക്ഷാ ജീവനക്കാരനെ മർദിക്കുകയായിരുന്നു.

നീണ്ടകര സ്വദേശി അഗസ്റ്റിനാണ് സ്‌കൂട്ടറിലെത്തിയതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾക്കായുള്ള തെരച്ചിൽ പോലീസ് ആരംഭിച്ചു. മർദനത്തിൽ പരുക്കേറ്റ ഗോപാലകൃഷ്ണൻ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.