കണ്ണൂർ കണിച്ചാറിൽ ഒരു വയസ്സുള്ള പെൺകുട്ടിക്ക് രണ്ടാനച്ഛന്റെ ക്രൂരമർദനം. തലയ്ക്കും കൈക്കും പരുക്കേറ്റ കുട്ടിയെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടി വീട്ടിൽ മൂത്രമൊഴിക്കുന്നുവെന്ന് പറഞ്ഞായിരുന്നു മർദനം
സംഭവത്തിൽ കുഞ്ഞിന്റെ രണ്ടാനച്ഛൻ രതീഷിനും അമ്മ രമ്യക്കുമെതിരെ പോലീസ് കേസെടുത്തു. കുട്ടിക്ക് പാല് കൊടുക്കാൻ പോലും രതീഷ് സമ്മതിക്കില്ലായിരുന്നുവെന്ന് രമ്യയുടെ അമ്മ പറഞ്ഞു. രമ്യയുടെ രണ്ടാം വിവാഹം കഴിഞ്ഞിട്ട് ഒരു മാസമേ ആയിട്ടുള്ളു.