ഐ എസിൽ ചേർന്ന് തീവ്രവാദത്തിന് പോയ മലയാളികളെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുന്നത് സുരക്ഷാ ഭീഷണിയെന്ന് രഹസ്യാന്വേഷണ ഏജൻസികൾ. ചാവേറാക്രമണത്തിന് സ്ത്രീകൾക്ക് അടക്കം പരിശീലനം നൽകിയതിന് തെളിവുണ്ടെന്നും രഹസ്യാന്വേഷണ ഏജൻസികൾ പറയുന്നു. വിഷയം കോടതിയിൽ എത്തുകയാണെങ്കിൽ നിയമപരമായി നേരിടുമെന്നും കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു
സോണിയ, മെറിൻ, നിമിഷ, റഫീല എന്നീ മലയാളി തീവ്രവാദികൾ നിലവിൽ അഫ്ഗാനിസ്ഥാനിലെ ജയിലിലാണ്. അന്താരാഷ്ട്ര മതമൗലികവാദ ശക്തികളുമായി യോജിച്ച് പ്രവർത്തിച്ച ഇവരെ തിരികെ കൊണ്ടുവരുന്നത് സുരക്ഷാ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് കേന്ദ്രസർക്കാർ കരുതുന്നു.
നാല് പേരുടെയും തീവ്രവാദി ഭർത്താക്കൻമാർ കൊല്ലപ്പെട്ടതോടെയാണ് ഇവർ കീഴടങ്ങിയത്. മറ്റ് മാർഗങ്ങളില്ലാതെ കീഴടങ്ങിയ 403 പേരിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരുണ്ടായിരുന്നു.