ജീത്തു ജോസഫിനൊപ്പം ആസിഫ് അലി; ‘കൂമൻ’ ചിത്രീകരണം തുടങ്ങി

ആസിഫ് അലിയെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം കൂമന്റെ ചിത്രീകരണം ആരംഭിച്ചു. അനന്യ ഫിലിംസിന്റെ ബാനറിൽ ആൽവിൻ ആന്റണിയാണ് ചിത്രം നിർമിക്കുന്നത്. മോഹൻലാൽ നായകനാകുന്ന ജീത്തു ജോസഫ് ചിത്രം ’12ത് മാന്റെ’ തിരക്കഥാകൃത്ത് കെ ആർ കൃഷ്ണകുമാറാണ് ‘കൂമന്റേ’യും രചയിതാവ്.

ആസിഫലിയോടപ്പം രൺജി പണിക്കറും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തും. സതീഷ് കുറുപ്പാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ശശികുമാർ ഒരുക്കുന്ന ഗാനങ്ങൾക്ക് വിഷ്ണു ശ്യാമാണ് സംഗീതം നൽകുന്നത്. എഡിറ്റിങ് വി എസ് വിനായക്. കൊല്ലം. പൊള്ളാച്ചി, മറയൂർ എന്നിവടങ്ങളാണ് ചിത്രത്തിന്റെ ലൊക്കേഷനുകൾ.

കേരള തമിഴ്‌നാട് അതിര്‍ത്തി ഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്.  ബാബുരാജ്, മേഘ നാഥന്‍, ബൈജു സന്തോഷ്, ജാഫര്‍ ഇടുക്കി, നന്ദു അഭിരാം രാധാകൃഷ്ണന്‍, പ്രശാന്ത് മുരളി, ദീപക് പറമ്പോള്‍, ജയിംസ് ഏല്യാ, പരസ്പരം പ്രദീപ്, രാജേഷ് പറവൂര്‍, ജയന്‍ ചേര്‍ത്തല, ആദം അയൂബ്, ഹന്നാറെജി കോശി, ശ്രിയാ നാഥ്, പൗളിവല്‍സന്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

‘ദൃശ്യം 2’ആണ് ജീത്തു ജോസഫിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. മോഹൻലാലിനെ നായകനാക്കി ’12ത് മാൻ’, ‘റാം’ എന്നിവയാണ് അദ്ദേഹത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങൾ.