താലിബാന്‍ തടഞ്ഞുവെച്ച 150 ഇന്ത്യക്കാരെ വിട്ടയച്ചു

കാബൂള്‍ വിമാനത്താവളത്തിന് പുറത്ത് താലിബാന്‍ തടഞ്ഞുവെച്ച 150 ഇന്ത്യക്കാര്‍ സുരക്ഷിതരെന്ന് റിപ്പോര്‍ട്ട്. രേഖകള്‍ പരിശോധിച്ച ശേഷം ഇവരെ വിട്ടയച്ചെന്നും ഇവര്‍ കാബൂള്‍ വിമാനത്താവളത്തിനുള്ളില്‍ പ്രവേശിച്ചെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

150 ഇന്ത്യക്കാരെ താലിബാന്‍ തടഞ്ഞുവെച്ചെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ 85 ഇന്ത്യക്കാരെ കാബൂളില്‍ നിന്ന് വ്യോമസേനാ വിമാനത്തില്‍ താജിക്കിസ്ഥാനിലേക്ക് ഒഴിപ്പിച്ചിരുന്നു. ഇതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് 150 ഓളം ഇന്ത്യക്കാരെ തടഞ്ഞുവെച്ചെന്ന റിപ്പോര്‍ട്ടുകള്‍ വന്നത്.

വ്യോമസേനയുടെ നേതൃത്വത്തില്‍ ഒരു വിമാനം കൂടി ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനായി എത്തുന്നുണ്ട്. കാബൂള്‍ വിമാനത്താവളത്തിലേക്ക് കഴിയാവുന്നത്ര ഇന്ത്യക്കാരെ എത്തിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന വിവരം.