സംസ്ഥാനത്ത് ഇന്ന് 17,106 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 17,106 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.മലപ്പുറം 2558,കോഴിക്കോട് 2236,തൃശൂര്‍ 2027,എറണാകുളം 1957,പാലക്കാട് 1624,കൊല്ലം 1126,കോട്ടയം 1040,കണ്ണൂര്‍ 919,ആലപ്പുഴ 870,തിരുവനന്തപുരം 844,വയനാട് 648,പത്തനംതിട്ട 511,ഇടുക്കി 460,കാസര്‍ഗോഡ് 283 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 96,481 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.73 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 3,01,70,011 ആകെ…

Read More

വയനാട് ജില്ലയില്‍ 648 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 22.29

  വയനാട് ജില്ലയില്‍ ഇന്ന് (21.08.21) 648 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 709 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 22.29 ആണ്. എല്ലാവർക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 10 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 89316 ആയി. 82063 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 6234 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 4910 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്….

Read More

പ്രതിമാസം ഒരു കോടി ഡോസ് സൈക്കോവ് ഡി വാക്‌സിന്‍ ഉത്പാദിപ്പിക്കുമെന്ന് കമ്പനി

ന്യൂഡല്‍ഹി: ഇന്ത്യയില്‍ പുതുതായി അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ച സൈഡസ് കാഡില്ലയുടെ സൈക്കോവ് ഡി വാക്‌സിന്‍ പ്രതിമാസം ഒരു കോടി ഡോസ് ഉത്പാദിപ്പിക്കുമെന്ന് കമ്പനി അധികൃതര്‍. ബയോടെക്‌നോളജി ഡിപ്പാര്‍ട്ട്‌മെന്റുമായി സഹകരിച്ചാണ് വാക്‌സിന്‍ ഉത്പാദിപ്പിക്കുന്നത് കൊവാക്‌സിന് ശേഷം രാജ്യത്ത് അടിയന്തിര ഉപയോഗ അനുമതി ലഭിക്കുന്ന തദ്ദേശീയ വാക്‌സിനാണ് സൈക്കോവ് ഡി. ഡി സി ജി ഐ അനുതി ലഭിക്കുന്ന രാജ്യത്തെ ആറാമത്തെ വാക്‌സിന്‍. മനുഷ്യരില്‍ ഉപയോഗിക്കുന്ന ആദ്യ ഡി എന്‍ എ വാക്‌സിനെന്ന പ്രത്യേകതയുമുണ്ട് 12 വയസ്സിന് മുകളില്‍…

Read More

താലിബാന്‍ തടഞ്ഞുവെച്ച 150 ഇന്ത്യക്കാരെ വിട്ടയച്ചു

കാബൂള്‍ വിമാനത്താവളത്തിന് പുറത്ത് താലിബാന്‍ തടഞ്ഞുവെച്ച 150 ഇന്ത്യക്കാര്‍ സുരക്ഷിതരെന്ന് റിപ്പോര്‍ട്ട്. രേഖകള്‍ പരിശോധിച്ച ശേഷം ഇവരെ വിട്ടയച്ചെന്നും ഇവര്‍ കാബൂള്‍ വിമാനത്താവളത്തിനുള്ളില്‍ പ്രവേശിച്ചെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 150 ഇന്ത്യക്കാരെ താലിബാന്‍ തടഞ്ഞുവെച്ചെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ 85 ഇന്ത്യക്കാരെ കാബൂളില്‍ നിന്ന് വ്യോമസേനാ വിമാനത്തില്‍ താജിക്കിസ്ഥാനിലേക്ക് ഒഴിപ്പിച്ചിരുന്നു. ഇതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് 150 ഓളം ഇന്ത്യക്കാരെ തടഞ്ഞുവെച്ചെന്ന റിപ്പോര്‍ട്ടുകള്‍ വന്നത്. വ്യോമസേനയുടെ നേതൃത്വത്തില്‍ ഒരു വിമാനം കൂടി ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനായി എത്തുന്നുണ്ട്. കാബൂള്‍ വിമാനത്താവളത്തിലേക്ക്…

Read More

24 മണിക്കൂറിനിടെ രാജ്യത്ത് 34,457 കൊവിഡ് കേസുകള്‍

  ന്യൂഡല്‍ഹി: രാജ്യത്ത് പുതിയ 34,457 കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 375 മരണങ്ങളും സ്ഥിരീകരിച്ചു. നിലവില്‍ 3,61,340 സജീവകേസുകളാണ് രാജ്യത്തുള്ളത്. ഇതിനകം 3,23,93,286 കേസുകളും 4,33,964 മരണങ്ങളുമാണ് രാജ്യത്ത് ആകെയുണ്ടായത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതെങ്കിലും 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ കേസുകള്‍ കേരളത്തിലാണ്. കേരളത്തില്‍ ഇന്നലെ 20,224 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഡല്‍ഹിയില്‍ ഇന്നലെ കോവിഡ് മൂലം ഒരു മരണംപോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ടിപിആര്‍ 0.08…

Read More

ജമ്മു കാശ്മീരിൽ ഏറ്റുമുട്ടൽ; മൂന്ന് തീവ്രവാദികളെ സൈന്യം വധിച്ചു

  ജമ്മു കാശ്മീരിലെ ട്രാളിൽ സുരക്ഷാ സേനയുമായി നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികൾ കൊല്ലപ്പെട്ടു. ഇവരിൽ നിന്ന് ആയുധങ്ങളും മറ്റും കണ്ടെത്തി. 24 മണിക്കൂറിനിടെട്രാളിൽ നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത് വെള്ളിയാഴ്ച ശ്രീനഗറിന് സമീപത്തുള്ള ക്രൂവിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു. കഴിഞ്ഞ ദിവസം രജൗറിയിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു സൈനികൻ വീരമൃത്യു വരിക്കുകയും ചെയ്തു. ഒരു ഭീകരനെ ഏറ്റുമുട്ടലിൽ വധിച്ചു.

Read More

തിരുവനന്തപുരത്ത് യുവതിയെ അയൽവാസികൾ കല്ലെറിഞ്ഞു കൊന്നു

  തിരുവനന്തപുരത്ത് യുവതിയെ അയൽവാസി തലയ്ക്ക് കല്ലെറിഞ്ഞു കൊന്നു. തിരുവല്ലത്ത് ഇന്നലെ രാത്രിയാണ് സംഭവം. തിരുവല്ലം സ്വദേശി രാജി(40)യാണ് കൊല്ലപ്പെട്ടത്. അയൽവാസിയായ ഗിരീഷാണ് കല്ലെറിഞ്ഞത്. സംഭവത്തിന് ശേഷം ഇയാൾ ഒളിവിൽ പോയി. ഇയാൾക്കായുള്ള അന്വേഷണം പോലീസ് ആരംഭിച്ചു. അയൽവാസികൾ തമ്മിലുള്ള തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.  

Read More

ഓണാശംസകൾ നേർന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി മോദിയും

  ഓണാശംസകൾ നേർന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി മോദിയും മലയാളികൾക്ക് ഓണാശംസകൾ നേർന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയും. മലയാളത്തിലാണ് പ്രധാനമന്ത്രിയുടെ ആശംസ. കർഷകരുടെ പ്രയത്‌നത്തെ ഉയർത്തിക്കാണിക്കുന്ന വിളവെടുപ്പിന്റെ ആഘോഷമാണ് ഓണമെന്ന് രാഷ്ട്രപതി ട്വീറ്റ് ചെയ്തു. ഓണത്തിന്റെ പ്രത്യേക വേളയിൽ ഉത്സാഹവും സാഹോദര്യവും ഐക്യവും ചേർന്ന ഉത്സവത്തിന് ആശംസകൾ. ഏവരുടെയും ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടി ഞാൻ പ്രാർഥിക്കുന്നു എന്നായിരുന്നു പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്.

Read More

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

  സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് നാളെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് നാളെ യെല്ലോ അലർട്ട്.

Read More

സംസ്ഥാനത്ത് ഇന്ന് ബാറുകളും തുറക്കില്ല; ഇന്ന് പൂർണ മദ്യനിരോധനം

  സംസ്ഥാനത്ത് ഇന്ന് ബാറുകൾ തുറക്കില്ല. തിരുവോണ ദിനമായതിനാലാണ് മദ്യശാലകൾ തുറക്കാത്തത്. ബെവ്‌കോ ഔട്ട് ലെറ്റുകൾ ഇന്ന് തുറക്കില്ലെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. ബാറുകളും പൂട്ടിക്കിടക്കുന്നതോടെ സംസ്ഥാനത്ത് ഇന്ന് മദ്യശാലകൾ ഒന്നും പ്രവർത്തിക്കില്ല ബെവ്‌കോ തുറക്കാത്തതിനാൽ ബാറുകളിൽ ഇന്ന് തിരക്ക് വർധിക്കാനും കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കപ്പെടാനും സാധ്യതയുണ്ട്. അതിനാലാണ് ബാറുകളും തുറക്കേണ്ടെന്ന് സർക്കാർ തീരുമാനിച്ചത്.

Read More