സംസ്ഥാനത്ത് ഇന്ന് ബാറുകളും തുറക്കില്ല; ഇന്ന് പൂർണ മദ്യനിരോധനം

 

സംസ്ഥാനത്ത് ഇന്ന് ബാറുകൾ തുറക്കില്ല. തിരുവോണ ദിനമായതിനാലാണ് മദ്യശാലകൾ തുറക്കാത്തത്. ബെവ്‌കോ ഔട്ട് ലെറ്റുകൾ ഇന്ന് തുറക്കില്ലെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. ബാറുകളും പൂട്ടിക്കിടക്കുന്നതോടെ സംസ്ഥാനത്ത് ഇന്ന് മദ്യശാലകൾ ഒന്നും പ്രവർത്തിക്കില്ല

ബെവ്‌കോ തുറക്കാത്തതിനാൽ ബാറുകളിൽ ഇന്ന് തിരക്ക് വർധിക്കാനും കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കപ്പെടാനും സാധ്യതയുണ്ട്. അതിനാലാണ് ബാറുകളും തുറക്കേണ്ടെന്ന് സർക്കാർ തീരുമാനിച്ചത്.