അഫ്ഗാനിൽ നിന്നുള്ള അഭയാർഥികൾക്ക് യുഎഇ താത്കാലിക അഭയം നൽകും

 

അഫ്ഗാനിസ്ഥാനിൽ നിന്ന് പലായനം ചെയ്യുന്ന 5000 അഭയാർഥികൾക്ക് യുഎഇ അഭയം നൽകും. പത്ത് ദിവസത്തേക്കാണ് താത്കാലികമായി തങ്ങാനുള്ള അവസരം നൽകുന്നത്. കാബൂളിൽ നിന്നും അമേരിക്കൻ വിമാനങ്ങളിൽ അഭയാർഥികളെ യുഎഇയിൽ എത്തിക്കും.

അമേരിക്കയുടെ അഭ്യർഥന പ്രകാരമാണ് യുഎഇയുടെ നടപടി. തങ്ങളെ സഹായിച്ച അഫ്ഗാനികളുടെ സുരക്ഷ തങ്ങളുടെ ഉത്തരവാദിത്വമാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. ഇവരെ അമേരിക്കയിൽ എത്തിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ബൈഡൻ ഉറപ്പ് നൽകിയിട്ടുണ്ട്.

ഇതുവരെ 18,000ത്തോളം പേരെയാണ് അഫ്ഗാനിൽ നിന്ന് സുരക്ഷിതമായി മാറ്റിയത്. രക്ഷാദൗത്യം വ്യാപിപിക്കാൻ സൗഹൃദ രാഷ്ട്രങ്ങളുമായി കൈകോർത്തിട്ടുണ്ടെന്നും ബൈഡൻ അറിയിച്ചു. കാബൂൾ വിമാനത്താവളത്തിൽ ആറായിരം സൈനികരെയാണ് അമേരിക്ക വിന്യസിച്ചിട്ടുള്ളത്.