അഫ്ഗാനിസ്ഥാനിൽ തുടർന്നെങ്കിൽ തൂക്കിലേറപ്പെട്ടാനെയെന്ന് അഷ്‌റഫ് ഗാനി. രാജ്യം താലിബാൻ കീഴടക്കിയപ്പോൾ സ്വന്തം രക്ഷ തേടി പ്രസിഡന്റ് രക്ഷപ്പെട്ടുവെന്ന ആരോപണങ്ങൾക്കിടെയാണ് ഗാനിയുടെ വിശദീകരണം. അബൂദാബിയിലാണ് ഗാനി നിലവിലുള്ളത്.
ഞാനിപ്പോൾ എമിറേറ്റ്‌സിലാണ്. അതിനാലാണ് കലാപവും ചോര ചീന്തലുമൊക്കെ അവസാനിച്ചത്. സ്യൂട്ട് കേസ് നിറയെ പണവുമായാണ് താൻ മുങ്ങിയതെന്ന ആരോപണങ്ങളും ഗാനി നിഷേധിച്ചു. അടിസ്ഥാന രഹിതമായ ആരോപണമാണത്. കാലിലിട്ട ചെരുപ്പ് മാറ്റി ഷൂ ഇടാനുള്ള അവസരം പോലും എനിക്ക് ലഭിച്ചിരുന്നില്ല
അഫ്ഗാനിൽ തുടർന്നിരുന്നുവെങ്കിൽ അവരുടെ തെരഞ്ഞെടുക്കപ്പെട്ട ഒരു പ്രസിഡന്റ് കൂടി തൂക്കിലേറപ്പെട്ടാനെ. ഹമീദ് കർസായി, അബ്ദുള്ള അബ്ദുള്ള എന്നിവരും താലിബാന്റെ മുതിർന്ന അംഗങ്ങളുമായി ചർച്ചകൾ നടന്നുവരികയാണെന്നും അതിനെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും ഗാനി പറഞ്ഞു.