അഫ്ഗാനിസ്ഥാനിൽ താലിബാൻ പ്രതികാര നടപടികൾ തുടങ്ങിയതായി ഐക്യരാഷ്ട്രസഭയുടെ ഇന്റലിജൻസ് റിപ്പോർട്ട്. അമേരിക്കൻ സൈന്യത്തെയും നാറ്റോ സൈന്യത്തെയും സഹായിച്ചവരെ തെരഞ്ഞെുപിടിച്ച് കൊലപ്പെടുത്താനാണ് പദ്ധതി. ആയുധധാരികളായ താലിബാൻ അംഗങ്ങൾ അഫ്ഗാൻ സൈന്യത്തിൽ പ്രവർത്തിച്ചിരുന്നവരുടെ വീടുകളിലെത്തി ബന്ധുക്കളെ ഭീഷണിപ്പെടുത്തുന്നതായും റിപ്പോർട്ടുകളുണ്ട്
അധികാരം പിടിച്ചതോടെ യുദ്ധം അവസാനിച്ചെന്നും പ്രതികാര നടപടികൾ ഉണ്ടാകില്ലെന്നുമായിരുന്നു താലിബാന്റെ വാഗ്ദാനം. എന്നാൽ ഇതിന് വിരുദ്ധമായ നടപടികളാണ് താലിബാൻ സ്വീകരിക്കുന്നത്.
താലിബാൻ വക്താവ് നടത്തിയ വാർത്താ സമ്മേളനത്തിലാണ് താലിബാൻ പൊതുമാപ്പ് പ്രഖ്യാപിച്ചതും പ്രതികാര നടപടികളുണ്ടാകില്ലെനന്ന് അറിയിച്ചതും. എന്നാൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ജനപ്രക്ഷോഭത്തിന് നേർക്ക് താലിബാൻ നടത്തിയ വെടിവെപ്പിൽ നിരവധി പേരാണ് കൊല്ലപ്പെട്ടത്.