അഫ്ഗാനിസ്ഥാനിൽ എല്ലാ സർക്കാർ ജീവനക്കാർക്കും പൊതുമാപ്പ് പ്രഖ്യാപിച്ച് താലിബാൻ. ജീവനക്കാർ ജോലിയിലേക്ക് മടങ്ങിയെത്താനാണ് നിർദേശം. അധികാരമേറ്റെടുത്ത് രണ്ട് ദിവസം കഴിയുമ്പോഴാണ് താലിബാന്റെ പ്രഖ്യാപനം
എല്ലാവർക്കുമായി പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. അതിനാൽ തങ്ങളുടെ ദിവസേനയുള്ള ജോലികളിലേക്ക് ആത്മവിശ്വാസത്തോടെ എല്ലാവരും തിരികെ എത്തണം എന്നാണ് താലിബാൻ പുറത്തിറക്കിയ പ്രസ്താവന