അമിതമായ വിശപ്പിനെയകറ്റാന്‍ ഈ ഭക്ഷണസാധനങ്ങൾ കഴിച്ചാൽ മതി
വിശപ്പ് കൂടുതലാണെന്ന് തോന്നുമ്പോള്‍ ആദ്യമേ ഭക്ഷണം നിയന്ത്രിക്കാനാണ് പൊതുവില്‍ എല്ലാവരും ശ്രമിക്കുക. എന്നാല്‍, മിതഭക്ഷണത്തെക്കാള്‍ വിശപ്പിന് കടിഞ്ഞാണിടാന്‍ കഴിയുന്ന ആരോഗ്യപരമായ ഭക്ഷണം കഴിക്കലാണ് ഇതിന് ഏറ്റവും നല്ല പരിഹാരം. അമിതമായ വിശപ്പിനെയകറ്റാന്‍ സഹായിക്കുന്ന ചില ഭക്ഷണസാധനങ്ങൾ ഏതെല്ലാമെന്ന് നോക്കാം. ഓട്‌സ് വിശപ്പ് നിയന്ത്രിക്കുന്ന ഹോര്‍മോണിനെ പരിധിയില്‍ നിര്‍ത്താനുള്ള കഴിവാണ് ഓട്‌സിന്റെ ഏറ്റവും വലിയ പ്രത്യേകത. അരക്കപ്പ് ഓട്‌സിനകത്ത് ഏതാണ്ട് അഞ്ച് ഗ്രാമോളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെയും എളുപ്പത്തിലാക്കുന്നു. നട്‌സ് ധാരാളം പ്രോട്ടീനും കൊഴുപ്പും ഫൈബറുമെല്ലാം…