ന്യൂസിലാൻഡിൽ വീണ്ടും കൊവിഡ് കേസ് റിപ്പോർട്ട് ചെയ്തു. ഫെബ്രുവരിക്ക് ശേഷം ഇതാദ്യമായാണ് ഒരാൾക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. ഓക് ലാൻഡിലെ 58 വയസ്സുകാരനാണ് രോഗബാധ. ഇദ്ദേഹം വാക്‌സിനെടുത്തിരുന്നില്ല. രോഗി യാത്ര ചെയ്ത ഓക് ലാൻഡ്, കോറോമാൻഡൽ പെനിൻസുല എന്നിവിടങ്ങളിൽ ഒരാഴ്ച ലോക്് ഡൗൺ ഏർപ്പെടുത്തി.
ചൊവ്വാഴ്ച രാത്രി മുതൽ മൂന്ന് ദിവസത്തേക്ക് രാജ്യമൊട്ടാകെ കർശന നിയന്ത്രണങ്ങളായിരിക്കുമെന്നും ജനങ്ങൾ വീടിനുള്ളിൽ തന്നെ കഴിയണമെന്നും പ്രധാനമന്ത്രി ജസീന്ത ആർഡേൺ ആവശ്യപ്പെട്ടു. മൂവായിരത്തോളം പേർക്ക് മാത്രമാണ് ന്യൂസിലാൻഡിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. വെറും 26 പേർ മാത്രമാണ് മരിച്ചത്