നടനും ടെലിവിഷൻ അവതാരകനുമായിരുന്ന ആനന്ദ കണ്ണൻ അന്തരിച്ചു. 48 വയസ്സായിരുന്നു. അർബുദ രോഗത്തിന് ചികിത്സയിൽ തുടരവെയാണ് മരണം. 90കളിൽ സിംഗപ്പൂർ വസന്തം ടിവിയിലൂടെയാണ് അദ്ദേഹം കരിയർ ആരംഭിച്ചത്. 2000ന്റെ തുടക്കത്തിൽ ചെന്നൈയിലേക്ക് താമസം മാറുകയായിരുന്നു
സൺ നെറ്റ് വർക്കിൽ ജോലി ചെയ്തതിനൊപ്പം സിനിമകളിൽ ചെറിയ വേഷങ്ങളും ചെയ്തു തുടങ്ങി. അതിശയ ഉലകം, സരോജ തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്.