തമിഴ് സിനിമാ താരം വിവേക് അന്തരിച്ചു. 59 വയസ്സായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ശനിയാഴ്ച പുലർച്ചെയാണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് വെള്ളിയാഴ്ച താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു
വ്യാഴാഴ്ച വിവേക് കൊവിഡ് വാക്‌സിൻ സ്വീകരിച്ചിരുന്നു. ഹൃദയാഘാതവുമായി വാക്‌സിനേഷന് ബന്ധമില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. തമിഴ് സിനിമകളിലെ സജീവ സാന്നിധ്യമായിരുന്ന വിവേക് ഇരുന്നൂറിലേറെ ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്
2009ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. മികച്ച ഹാസ്യനടനുള്ള ഫിലിം ഫെയർ അവാർഡ് നാല് തവണ ലഭിച്ചു. തമിഴ്‌നാട് സർക്കാരിന്റെ മികച്ച ഹാസ്യനടനുള്ള പുരസ്‌കാരം മൂന്ന് തവണ ലഭിച്ചു