വയനാടിന് അഭിമാനമായി ഡോക്ടർ ധനഞ്ജയ് സഗ്ദേവ്

കൽപ്പറ്റ: വയനാടിന് അഭിമാനനേട്ടമായി ഡോക്ടർ ധനഞ്ജയ് ദിവാകർ ധനഞ്ജയ് സഗ്ദേവിക്കിന് പത്മശ്രീ. 1980ൽ വയനാട്ടിലെത്തിയ അദ്ധേഹം പിന്നാക്ക ജനതയുടെ ആരോഗ്യ മേഖലയിൽ ഊന്നൽ നൽകിയാണ് പ്രവർത്തിച്ചിരുന്നത്. ഈ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് ഡോക്ടർക്ക് പത്മശ്രീ നൽകി രാജ്യം ആദരിച്ചത്.

മുട്ടിൽ വിവേകാനന്ദ ആശുപത്രിയിൽ അരിവാൾ രോഗികൾ ഉൾപ്പെടെയുള്ളവരെ ചികിത്സിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. കഴിഞ്ഞ മുപ്പത് വർഷമായി ഇവിടെ സേവനം ചെയ്യുകയാണ് ജനറൽ മെഡിസിനിൽ പ്രാഗൽഭ്യം നേടിയിട്ടുള്ള 64കാരനായ ഈ നാഗ്പൂർകാരൻ.