പഴത്തിലെ സ്റ്റിക്കറില്‍ അപകടം ഒളിഞ്ഞിരിക്കുന്നു; അറിയാം ഇതെല്ലാം

പഴങ്ങളും പച്ചക്കറികളും നമ്മളെല്ലാം വാങ്ങുന്നതാണ്. ഇവയെല്ലാം ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. എന്നാല്‍ പലപ്പോഴും അത് നിങ്ങളുടെ ആരോഗ്യത്തിന് നല്‍കുന്നത് എന്താണെന്ന് നമുക്ക് നോക്കാവുന്നതാണ്. കാരണം നാം പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ടാവും പഴങ്ങളും പച്ചക്കറികളും വാങ്ങുമ്പോള്‍ അതില്‍ ചെറിയ സ്റ്റിക്കറുകള്‍ നിങ്ങളെല്ലാവരും ശ്രദ്ധിച്ചിട്ടുണ്ടാവും. എന്നാല്‍ ഇതിന് പിന്നില്‍ ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ ഉണ്ട്. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നമുക്ക് ഒരു പരിധി വരെ നമ്മുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് സാധിക്കുന്നുണ്ട്. ദിവസവും 3 പഴം കഴിച്ചാല്‍…. ഒരാളുടെ ഭക്ഷണത്തില്‍ പഴങ്ങള്‍ ഉള്‍പ്പെടുത്തുന്നത്…

Read More

വയനാടിന് അഭിമാനമായി ഡോക്ടർ ധനഞ്ജയ് സഗ്ദേവ്

കൽപ്പറ്റ: വയനാടിന് അഭിമാനനേട്ടമായി ഡോക്ടർ ധനഞ്ജയ് ദിവാകർ ധനഞ്ജയ് സഗ്ദേവിക്കിന് പത്മശ്രീ. 1980ൽ വയനാട്ടിലെത്തിയ അദ്ധേഹം പിന്നാക്ക ജനതയുടെ ആരോഗ്യ മേഖലയിൽ ഊന്നൽ നൽകിയാണ് പ്രവർത്തിച്ചിരുന്നത്. ഈ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് ഡോക്ടർക്ക് പത്മശ്രീ നൽകി രാജ്യം ആദരിച്ചത്. മുട്ടിൽ വിവേകാനന്ദ ആശുപത്രിയിൽ അരിവാൾ രോഗികൾ ഉൾപ്പെടെയുള്ളവരെ ചികിത്സിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. കഴിഞ്ഞ മുപ്പത് വർഷമായി ഇവിടെ സേവനം ചെയ്യുകയാണ് ജനറൽ മെഡിസിനിൽ പ്രാഗൽഭ്യം നേടിയിട്ടുള്ള 64കാരനായ ഈ നാഗ്പൂർകാരൻ.

Read More

വയനാട്ടിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

വൈദ്യുതി മുടങ്ങും പുൽപ്പള്ളി സെക്ഷനിലെ കണ്ടാമല , ഭൂദാനം ഷെഡ്, അലൂർകുന്ന് , വേലിയമ്പം, മരക്കാവ്, ഏരിയപ്പള്ളി, കളനാടിക്കൊല്ലി, മാരപ്പൻമൂല, കൊള റാട്ടുകുന്ന്, വിമലാമേരി, അനശ്വര ജംഗ്ഷൻ, ആനപ്പാറ, ചില്ലിങ് പ്ലാന്റ്, കുളത്തൂർ എന്നിവിടങ്ങളിൽ നാളെ (ചൊവ്വ) രാവിലെ 9 മുതൽ 5 വരെ പൂർണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും. വെള്ളമുണ്ട സെക്ഷനിലെ കരിങ്ങാരി, കരിങ്ങാരി വായനശാല ഭാഗങ്ങളിൽ നാളെ (ചൊവ്വ), അംബേദ്കർ, പാതിരിച്ചാൽ, കോഫി മിൽ, കപ്പുംകുന്ന്, തേറ്റമല എന്നിവിടങ്ങളിൽ (ബുധൻ) രാവിലെ 8.30 മുതൽ…

Read More

വയനാട് ജില്ലയിലെ റിപ്പബ്ലിക് ദിനാഘോഷം: പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല: മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി സല്യൂട്ട് സ്വീകരിക്കും

കോവിഡ് പശ്ചാത്തലത്തില്‍ കല്‍പ്പറ്റ എസ്.കെ.എം.ജെ. ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന  റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിലേക്ക്  പൊതുജനങ്ങളെ് പ്രവേശിപ്പിക്കില്ല.   അറുപത്തിയഞ്ച് വയസില്‍  കൂടുതല്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്മാരെയും പത്തുവയസ്സില്‍ താഴെയുള്ള കുട്ടികളെയും  ആഘോഷ പരിപാടികളില്‍ നിന്നും ഒഴിവാക്കി. .പരമാവധി 100 ക്ഷണിതാക്കളെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവേശിപ്പിക്കും.  തെര്‍മല്‍ പരിശോധന നടത്തിയും മാസ്‌ക്, സാനിറ്റൈസര്‍, സാമൂഹിക അകലം എന്നിവ ഉറപ്പാക്കിയാണ് പ്രവേശനം അനുവദിക്കുക.  സാംസ്‌കാരിക പരിപാടികള്‍ ഉള്‍പ്പെടെയുളള ആഘോഷ പരിപാടികളും പരിമിതപ്പെടുത്തിയിട്ടുണ്ട്. മാര്‍ച്ച് പാസ്റ്റ്, സമ്മാനദാനം എന്നിവ പരേഡിനോട് അനുബന്ധിച്ച്…

Read More

പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു: എസ്പിബിക്ക് പത്മവിഭൂഷണ്‍, കെ എസ് ചിത്രയ്ക്ക് പത്മഭൂഷണ്‍, കൈതപ്രത്തിന് പത്മശ്രീ

ന്യൂഡല്‍ഹി: 2021ലെ പത്മ പുരസ്‌കാര ജേതാക്കളുടെ പേരുകള്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഗായിക കെ.എസ്.ചിത്രയ്ക്ക് പത്മഭൂഷണും ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക് പത്മശ്രീയും ലഭിച്ചു. അന്തരിച്ച ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യത്തിന് പത്മവിഭൂഷണ് പ്രഖ്യാപിച്ചു. മുന്‍ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബേ, സുദര്‍ശന്‍ സാഹു, എസ്.പി.ബാലസുബ്രഹ്മണ്യം, സുദര്‍ശന്‍ റാവു, ബി.ബി.ലാല്‍, ബിഎം ഹെഗ്‌ഡേ എന്നിങ്ങനെ ഏഴ് പേര്‍ക്കാണ് പരമോന്നത സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണ് പ്രഖ്യാപിച്ചിരിക്കുന്നത്. കെ.എസ്.ചിത്ര, മുന്‍സ്പീക്കര്‍ സുമിത്രാ മഹാജന്‍, പ്രധാനമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പള്‍ സെക്രട്ടറി നിപേന്ദ്ര മിശ്ര, അന്തരിച്ച കേന്ദ്രമന്ത്രി രാം…

Read More

സംസ്ഥാനത്ത് പുതുതായി ഒരു ഹോട്ട് സ്‌പോട്ട്കൂടി; ആകെ 408 ഹോട്ട് സ്പോട്ടുകൾ

ഇന്ന് ഒരു പുതിയ ഹോട്ട് സ്പോട്ടാണുള്ളത്. കാസർഗോഡ് ജില്ലയിലെ വലിയ പറമ്പ് (കണ്ടൈൻമെന്റ് വാർഡ് 1) ആണ് പുതിയ ഹോട്ട് സ്പോട്ട്. ഒരു പ്രദേശത്തേയും ഇന്ന് ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടില്ല. ഇതോടെ നിലവിൽ ആകെ 408 ഹോട്ട് സ്പോട്ടുകളാണുള്ളത്. യു.കെ.യിൽ നിന്നും വന്ന ഒരാൾക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യിൽ നിന്നും വന്ന 70 പേർക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരിൽ 45 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ്…

Read More

ലൈഫ് മിഷന്‍: സംസ്ഥാനത്തിന്റെ ഹര്‍ജിയില്‍ കേന്ദ്രത്തിനും സി.ബി.ഐക്കും നോട്ടീസ്

വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ പദ്ധതി ക്രമക്കേടുമായി ബന്ധപ്പെട്ട സി.ബി.ഐ. അന്വേഷണത്തെ ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിനും സി.ബി.ഐക്കും സുപ്രീംകോടതി നോട്ടീസ് അയക്കും. രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെ ബാധിക്കുന്ന വിഷയമാണിത്. സംസ്ഥാന സര്‍ക്കാരോ, ലൈഫ് മിഷനോ വിദേശ സംഭാവന സ്വീകരിച്ചിട്ടില്ലെന്നും വിദേശ സംഭാവന നിയന്ത്രണ നിയമം ലംഘിട്ടില്ലെന്നും ഹര്‍ജിയില്‍ സര്‍ക്കാര്‍ വാദിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ സി.ബി.ഐ. അന്വേഷണം നടത്തുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാര്‍ ആരോപിക്കുന്നു. നോട്ടീസിന് മറുപടി നല്‍കുന്നതിന്…

Read More

സംസ്ഥാനത്തെ പതിനായിരം സര്‍ക്കാര്‍ ഓഫിസുകള്‍ ഹരിതചട്ടത്തിലേക്ക് മാറുന്നു: പ്രഖ്യാപനം ജനുവരി 26ന്

തിരുവനന്തപുരം: സംസ്ഥാനത്തെ പതിനായിരം സര്‍ക്കാര്‍ ഓഫിസുകള്‍ ഹരിതചട്ടത്തിലേക്ക് മാറുന്നത്തിന്റെ പ്രഖ്യാപനം ജനുവരി 26ന് രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന ശേഖരിച്ച പ്ലാസ്റ്റിക് പാഴ് വസ്തുക്കളുള്‍പ്പെടെ അജൈവ മാലിന്യങ്ങള്‍ ക്ലീന്‍ കേരള കമ്പനിക്ക് കൈമാറിയതിനുള്ള പ്രതിഫല തുക ഹരിതകര്‍മ്മസേനകള്‍ക്ക് വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും. ഓണ്‍ലൈനായി നടക്കുന്ന ചടങ്ങില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ അധ്യക്ഷനാകും. ഹരിതകേരളം മിഷന്റെയും ശുചിത്വമിഷന്റെയും കിലയുടെയും ഔദ്യോഗിക ഫേസ്ബുക്ക് പേജിലും…

Read More

വയനാട് ജില്ലയിൽ 67 പേര്‍ക്ക് കൂടി കോവിഡ്;63 പേര്‍ക്ക് രോഗമുക്തി, 64 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (25.1.21) 67 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 63 പേര്‍ രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 64 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ 4 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇതര സംസ്ഥാനത്ത് നിന്നെത്തിയ 3 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 22023 ആയി. 18368 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 134 മരണം….

Read More

സംസ്ഥാനത്ത് ഇന്ന് 3361 പേർക്ക് കൊവിഡ്, 17 മരണം; 5606 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 3361 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 487, കോഴിക്കോട് 439, കൊല്ലം 399, തിരുവനന്തപുരം 313, കോട്ടയം 311, തൃശൂർ 301, ആലപ്പുഴ 271, മലപ്പുറം 220, പാലക്കാട് 162, ഇടുക്കി 117, പത്തനംതിട്ട 117, കണ്ണൂർ 115, വയനാട് 67, കാസർഗോഡ് 42 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യിൽ നിന്നും വന്ന ഒരാൾക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യിൽ നിന്നും വന്ന 70 പേർക്കാണ്…

Read More