സംസ്ഥാനത്ത് പുതുതായി ഒരു ഹോട്ട് സ്‌പോട്ട്കൂടി; ആകെ 408 ഹോട്ട് സ്പോട്ടുകൾ

ഇന്ന് ഒരു പുതിയ ഹോട്ട് സ്പോട്ടാണുള്ളത്. കാസർഗോഡ് ജില്ലയിലെ വലിയ പറമ്പ് (കണ്ടൈൻമെന്റ് വാർഡ് 1) ആണ് പുതിയ ഹോട്ട് സ്പോട്ട്.

ഒരു പ്രദേശത്തേയും ഇന്ന് ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടില്ല. ഇതോടെ നിലവിൽ ആകെ 408 ഹോട്ട് സ്പോട്ടുകളാണുള്ളത്.

യു.കെ.യിൽ നിന്നും വന്ന ഒരാൾക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യിൽ നിന്നും വന്ന 70 പേർക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരിൽ 45 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.