വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ പദ്ധതി ക്രമക്കേടുമായി ബന്ധപ്പെട്ട സി.ബി.ഐ. അന്വേഷണത്തെ ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിനും സി.ബി.ഐക്കും സുപ്രീംകോടതി നോട്ടീസ് അയക്കും.
രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെ ബാധിക്കുന്ന വിഷയമാണിത്. സംസ്ഥാന സര്‍ക്കാരോ, ലൈഫ് മിഷനോ വിദേശ സംഭാവന സ്വീകരിച്ചിട്ടില്ലെന്നും വിദേശ സംഭാവന നിയന്ത്രണ നിയമം ലംഘിട്ടില്ലെന്നും ഹര്‍ജിയില്‍ സര്‍ക്കാര്‍ വാദിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ സി.ബി.ഐ. അന്വേഷണം നടത്തുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാര്‍ ആരോപിക്കുന്നു.
നോട്ടീസിന് മറുപടി നല്‍കുന്നതിന് നാലാഴ്ചത്തെ സമയമാണ് സി.ബി.ഐക്കും കേന്ദ്രത്തിനും കോടതി അനുവദിച്ചത്.