കൊവിഡിനെതിരായ വാക്‌സിനേഷൻ താലിബാൻ ഭീകരർ നിരോധിച്ചു. അഫ്ഗാനിസ്ഥാനിൽ താലിബാൻ നിയന്ത്രണത്തിലാക്കിയ പാക്ത്യ പ്രവിശ്യയിലാണ് വാക്‌സിനേഷൻ നിരോധനം ഏർപ്പെടുത്തിയത്. പ്രവിശ്യയിലെ റീജ്യണൽ ആശുപത്രിയിൽ നിരോധനം സംബന്ധിച്ച നോട്ടീസ് താലിബാൻ ഭീകരർ പതിച്ചു
അഫ്ഗാനിസ്ഥാന്റെ കൂടുതൽ മേഖലകൾ തീവ്രവാദികൾ കീഴടക്കി കൊണ്ടിരിക്കുകയാണ്. തലസ്ഥാന നഗരമായ കാബൂളിന് സമീപത്തുള്ള പ്രവിശ്യകൾ താലിബാൻ കീഴടക്കി കഴിഞ്ഞു. തന്ത്രപ്രധാനമായ കാണ്ഡഹാറും കഴിഞ്ഞ ദിവസം താലിബാൻ കീഴടക്കിയിട്ടുണ്ട്.