ഹീമോഗ്ലോബിന്റെ അളവ് വർധിപ്പിക്കാൻ

ഹീമോഗ്ലോബിന്റെ കുറവ് നികത്താനായി ഓറഞ്ച്, നാരങ്ങ, തക്കാളി, മുന്തിരി തുടങ്ങി വിറ്റാമിന്‍ സി കൂടിയ ഭക്ഷ്യവസ്തുക്കള്‍ ശീലമാക്കുക. പച്ച നിറത്തിലുളള ഇലവര്‍ഗങ്ങള്‍, കരള്‍, മുട്ട, തവിടോടുകൂടിയ ധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍, ബീന്‍സ്, ഇറച്ചി, ചെറിയ മത്സ്യങ്ങള്‍, ഡ്രൈ ഫുഡ്സ് തുടങ്ങിയ അയണ്‍ കൂടുതലുള്ള ഭക്ഷ്യവസ്തുക്കള്‍ ദിവസവുമുളള ഭക്ഷണത്തില്‍ ശ്രദ്ധയോടെ ഉള്‍പ്പെടുത്തുക. പച്ചയിലകള്‍, ഉണങ്ങിയ ബീന്‍സ്, നിലക്കടല, വാഴപ്പഴങ്ങള്‍, തുടങ്ങിയ ഫോളിക്ക് ആസിഡ് കൂടിയ അളവിലുളള ഭക്ഷ്യ വസ്തുക്കള്‍ ഉപയോഗിക്കുക. ചുവന്ന രക്താണുക്കളുടെ ഉല്‍പ്പാദനത്തിന് ഇവ അത്യാവശ്യമാണ്. മാതളനാരകം, ഈന്തപ്പഴം,…

Read More

നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡെന്റൽ വിഭാഗത്തിന്റെ ഉദ്ഘടനവും ഫിസിയോ തെറാപ്പി യൂണിറ്റിലേക്കുള്ള യന്ത്ര സാമഗ്രികളുടെ വിതരണവും തിങ്കളാഴ്ച രാഹുൽ ഗാന്ധി എംപി നിർവ്വഹിക്കും

  ബത്തേരി നൂൽപുഴ കുടുംബരോഗ്യ കേന്ദ്രത്തിൽ സജീകരിച്ച ഡെന്റൽ യൂണിറ്റിന്റെ ഉദ്ഘാടനവും ഫിസിയോ തെറാപ്പി യൂണിറ്റിലേക്കുള്ള യന്ത്ര സാമഗ്രികളുടെ വിതരണവും തിങ്കളാഴ്ച രാഹുൽ ഗാന്ധി എംപി നിർവ്വഹിക്കും.ഏകദിന സന്ദർശനത്തിനായി തിങ്കളാഴ്ച രാഹുൽ ഗാന്ധി ജില്ലയിൽ എത്തുന്ന വേളയിൽ വൈകിട്ട് 4.30 നാണ് ചടങ്ങ്. കഴിഞ്ഞ മാസം പ്രവർത്തനം ആരംഭിച്ച നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഫിസിയോ തെറാപ്പി യൂണിറ്റ് ജില്ലയിലെ തന്നെ മികച്ച ഫിസിയോ തെറാപ്പി യൂണിറ്റായി മാറിയിരിക്കുകയാണ്. ആദിവാസി ജനത കൂടുതലുള്ള നൂല്‍പ്പുഴ പഞ്ചായത്തിന് കീഴില്‍ വരുന്ന…

Read More

വയനാട് ജില്ലയിൽ ഏറ്റവുമധികം വാക്സിൻ നൽകിയ പഞ്ചായത്ത് നെന്മേനി

സുൽത്താൻ ബത്തേരി: സമ്പൂർണ വാക്സിനേഷൻ പ്രഖ്യാപനത്തോടെ ജില്ലയിൽ ഏറ്റവുമധികം വാക്സിൻ കൊടുത്ത ഗ്രാമ പഞ്ചായത്തായി നെന്മേനി മാറി.31,225 പേർക്ക് ഫസ്റ്റ് ഡോസും 10,057 പേർക്ക് സെക്കൻ്റ് ഡോസും നൽകി.23 വാർഡുകളുള്ള പഞ്ചായത്തിൽ കുടുംബാരോഗ്യ കേന്ദ്രവും ചുള്ളിയോട് പ്രാഥമീക ആരോഗ്യ കേന്ദ്രവുമാണുള്ളത്.ഭരണ സമിതിക്കും ആരോഗ്യ വകുപ്പിനുമൊപ്പം ആർആർ ടി അംഗങ്ങൾ,കുടുംബശ്രീ, അക്ഷയ,ടീം മിഷൻ, ലയൺസ് ക്ലബ്ബുകൾ,ജെ സി ഐ,സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെയാണ് യജ്ഞം പൂർത്തിയാക്കിയത്.വാർഡ് തലത്തിൽ ക്യാമ്പുകൾ, ട്രൈബൽ ക്യാമ്പുകൾ,മൊബൈൽ വാക്സിനേഷൻ എന്നിവ വഴിയാണ് വാക്സിൻ നൽകിയത്….

Read More

കോവിഡ് രോഗി മരിച്ചിട്ട് രണ്ടു ദിവസം കഴിഞ്ഞിട്ടും ബന്ധുക്കളെ അറിയിച്ചില്ല; ആലപ്പുഴ മെഡിക്കല്‍ കോളജിനെതിരെ ആരോപണം

കോവിഡ് രോഗി മരിച്ച് രണ്ടുദിവസം കഴിഞ്ഞിട്ടും ബന്ധുക്കളെ വിവരം അറിയിച്ചില്ലെന്ന ആരോപണം. ആലപ്പുഴ മെഡിക്കൽ വണ്ടാനം മെഡിക്കല്‍ കോളജിനെതിരെയാണ് ആരോപണം. ഹരിപ്പാട് സ്വദേശി ദേവദാസിന്റെ മരണത്തിലാണ് കുടുംബത്തിന്റെ ആരോപണം. കഴിഞ്ഞ മാസം അവസാനമാണ് ദേവദാസ് മെഡിക്കൽ കോളേജിൽ ചികിത്സ തേടുന്നത്. ആശുപത്രിയിൽ വച്ച് കോവിഡ് ബാധിതനായതോടെ ഈ മാസം ഒമ്പതിന് ഐസിയുവിലേക്ക് മാറ്റി. 12-ാം തീയതി മരിച്ചു. എന്നാൽ ഇക്കാര്യം ആശുപത്രിയിൽ ഒപ്പമുണ്ടായിരുന്ന ഭാര്യ വിജയമ്മയെ പോലും അറിയിച്ചില്ല എന്നാണ് കുടുംബത്തിന്റെ പരാതി. ഇന്ന് ഐസിയുവിൽ എത്തി…

Read More

പൊറോട്ട കഴിക്കുന്നവർ സൂക്ഷിക്കുക: നേരിടേണ്ടി വരുന്നത് വലിയ ആരോഗ്യ പ്രശ്നങ്ങളെന്ന് പഠനം

മലയാളിയുടെ ദേശീയ ഭക്ഷണമാണ് പൊറോട്ട. കൊച്ചു കുട്ടികൾ മുതൽ വയോധികർ വരെ പൊറോട്ടയുടെ ആരാധകരാണ്. എന്നാല്‍ പൊറോട്ടയുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് നമ്മളിൽ പലരും ബോധവാന്മാരല്ല. ഇനി ബോധവാന്മാരാണെങ്കിൽത്തന്നെ പൊറോട്ട ഉപേക്ഷിക്കാന്‍ മാത്രം വിശാല മനസ്കത നമുക്കില്ല എന്നുള്ളതാണ് സത്യം. പക്ഷെ ജാഗ്രത പാലിക്കണം പൊറോട്ടയില്‍ ഒളിഞ്ഞിരിക്കുന്ന ചതികൾ ഒരുപാടുണ്ട്. റിഫൈന്‍സ് ഫ്ളോര്‍ അഥവാ മൈദ ഉപയോഗിച്ചാണ് പൊറോട്ട ഉണ്ടാക്കുന്നത്. ശരീരത്തിലെ ആസിഡ് ആല്‍ക്കലൈന്‍ ബാലന്‍സ് തടസപ്പെടുത്തുമെന്നതാണ് മൈദയുടെ വലിയൊരു ദോഷം. ആരോഗ്യകമായ പിഎച്ച്‌ ബാലന്‍സ് 7.4 ആണ്….

Read More

പി ആർ ശ്രീജേഷിനെ അഡൈ്വഞ്ചർ ടൂറിസത്തിന്റെ ബ്രാൻഡ് അംബാസിഡർ ആക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

ഒളിമ്പ്യൻ പി ആർ ശ്രീജേഷിനെ അഡൈ്വഞ്ചർ ടൂറിസത്തിന്റെ ബ്രാൻഡ് അംബാസിഡർ ആക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. സംസ്ഥാനത്തെ അൺ എക്‌സ്‌പ്ലോർഡ് ടൂറിസം കേന്ദ്രങ്ങൾ വികസിപ്പിക്കും. ടൂറിസം മേഖലകളുടെ വിവരങ്ങൾ വ്യക്തമാക്കുന്ന മൊബൈൽ ആപ്ലിക്കേഷൻ ഈ വർഷം തന്നെ പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു നാടിന്റെ ചരിത്രം, സംസ്‌കാരം, ജനങ്ങളുടെ പ്രത്യേകതകൾ, ടൂറിസം കേന്ദ്രങ്ങളുടെ സാധ്യത തുടങ്ങിയ വിവരങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വർധിപ്പിക്കും. ആഭ്യന്തര ടൂറിസം സാധ്യത മുന്നിൽ കണ്ട് മുന്നോട്ടു പോകണം. കൊവിഡ് മഹാമാരിയിൽ ഏറ്റവുമധികം…

Read More

ജീരക വെള്ളം കുടിച്ചാൽ വണ്ണം കുറയുമോ…?

ജീരകം നമ്മൾ കരുതുന്നത് പോലെ അത്ര നിസാരവസ്തുവൊന്നുമല്ല. കാണാന്‍ ചെറുതാണെങ്കില്‍ ധാരാളം ആരോ​ഗ്യ​ഗുണങ്ങള്‍ ജീരകത്തിനുണ്ടെന്ന കാര്യം പലർക്കും അറിയില്ല. ഭാരം കുറയ്ക്കാന്‍ ആ​ഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും മികച്ചതാണ് ജീരകം. ജീരകം കഴിക്കുന്നത് അല്ലെങ്കില്‍ ജീരക വെള്ളം കുടിക്കുന്നത് ശരീരത്തില്‍ നിന്ന് അമിതമായ കൊഴുപ്പ് അകറ്റാന്‍ സഹായിക്കുന്നു. ജീരക വെള്ളം ദഹനത്തെ സഹായിക്കുന്നതിലും ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാനും നിര്‍ണായക പങ്ക് വഹിക്കുന്നു. വെറും വയറ്റിൽ ജീരക വെള്ളം പതിവായി കുടിക്കുന്നത് കൊഴുപ്പ് കുറയ്ക്കുന്നതിനും ഇത് വേഗത്തിൽ ശരീരഭാരം കുറയ്ക്കാന്‍…

Read More

സ്വാതന്ത്ര്യ ദിനാഘോഷം ബഹിഷ്‌കരിക്കണമെന്ന് വയനാട്ടിൽ മാവോയിസ്റ്റുകളുടെ ബാനർ

  രാജ്യം 75ാം സ്വാതന്ത്ര്യ ദിനം നാളെ ആഘോഷിക്കാനിരിക്കെ ബഹിഷ്‌കരണ ആഹ്വാനവുമായി മാവോവാദികൾ. സ്വാതന്ത്ര ദിനാഘോഷം ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് വയനാട്ടിലെ കമ്പമല എസ്റ്റേറ്റിൽ മാവോയിസ്റ്റുകൾ പോസ്റ്ററുകളും ബാനറുകളും പതിച്ചു. രാജ്യത്തിന് ലഭിച്ചത് യഥാർഥ സ്വാതന്ത്ര്യമല്ലെന്നാണ് ഇവർ പറയുന്നത്. കമ്പമല എസ്റ്റേറ്റിലെ തൊഴിലാളികളെ സ്ഥിരപ്പെടുത്തണമെന്നും പോസ്റ്ററുകളിൽ പറയുന്നു.

Read More

സ്‌ഫോടക വസ്തു കെട്ടിവെച്ച് വീട്ടിലെത്തി; അബദ്ധത്തിൽ മറിഞ്ഞുവീണുണ്ടായ സ്‌ഫോടനത്തിൽ യുവാവ് മരിച്ചു

  തിരുവനന്തപുരം വെഞ്ഞാറുമ്മൂട്ടിൽ സ്‌ഫോടനത്തിൽ യുവാവ് മരിച്ചു. വെഞ്ഞാറുമ്മൂട് പുല്ലമ്പാറ പഞ്ചായത്തിലെ വാലുപാറ കിഴക്കുംകര പുത്തൻവീട്ടിൽ മുരളീധരൻ(45)ആണ് മരിച്ചത്. സ്‌ഫോടക വസ്തു ശരീരത്തിൽ കെട്ടിവെച്ച് വീടിനുള്ളിൽ കയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കാനുള്ള ശ്രമത്തിനിടെയാണ് സംഭവം ഭാര്യയുമായി പിണക്കത്തിലായിരുന്ന മുരളീധരൻ വീട്ടുകാരെ ഭീഷണിപ്പെടുത്താനാണ് സ്‌ഫോടക വസ്തു കയ്യിൽ സൂക്ഷിച്ചത്. വീട്ടിലേക്ക് കയറുന്നതിനിടെ കാൽ തെറ്റി വീഴുകയും ശരീരത്തിലുണ്ടായിരുന്ന സ്‌ഫോടക വസ്തു പൊട്ടിത്തെറിക്കുകയുമായിരുന്നു. പാറമടയിലാണ് മുരളീധരൻ ജോലി ചെയ്തിരുന്നത്.

Read More

ദൃശ്യയുടെ കൊലപാതകം: പോലീസ് കുറ്റപത്രം സമർപ്പിച്ചു

  മലപ്പുറം ഏലംകുളം കൂഴന്തറയിൽ ദൃശ്യയെന്ന വിദ്യാർഥിനിയെ കൊലപ്പെടുത്തിയ കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. 518 പേജുകളിലായുള്ള കുറ്റപത്രമാണ് പെരിന്തൽമണ്ണ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്നിൽ സമർപ്പിച്ചത്. കൃത്യം നടന്ന് 57ാമത്തെ ദിവസമാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത് മഞ്ചേരി നറുകര സ്വദേശി വിനീഷാണ്(21) കേസിലെ പ്രതി. മൂന്ന് രഹസ്യമൊഴിയടക്കം 81 പേരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. 80 തൊണ്ടിമുതലുകളും സമർപ്പിച്ചു. ജൂൺ 17നാണ് ചെമ്മാട്ടുവീട്ടിൽ ബാലചന്ദ്രന്റെ മകൾ ദൃശ്യ കിടപ്പുമുറിയിൽ കുത്തേറ്റ് മരിച്ചത്.    

Read More