മലപ്പുറം ഏലംകുളം കൂഴന്തറയിൽ ദൃശ്യയെന്ന വിദ്യാർഥിനിയെ കൊലപ്പെടുത്തിയ കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. 518 പേജുകളിലായുള്ള കുറ്റപത്രമാണ് പെരിന്തൽമണ്ണ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്നിൽ സമർപ്പിച്ചത്. കൃത്യം നടന്ന് 57ാമത്തെ ദിവസമാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്
മഞ്ചേരി നറുകര സ്വദേശി വിനീഷാണ്(21) കേസിലെ പ്രതി. മൂന്ന് രഹസ്യമൊഴിയടക്കം 81 പേരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. 80 തൊണ്ടിമുതലുകളും സമർപ്പിച്ചു. ജൂൺ 17നാണ് ചെമ്മാട്ടുവീട്ടിൽ ബാലചന്ദ്രന്റെ മകൾ ദൃശ്യ കിടപ്പുമുറിയിൽ കുത്തേറ്റ് മരിച്ചത്.