ജീരക വെള്ളം കുടിച്ചാൽ വണ്ണം കുറയുമോ…?

ജീരകം നമ്മൾ കരുതുന്നത് പോലെ അത്ര നിസാരവസ്തുവൊന്നുമല്ല. കാണാന്‍ ചെറുതാണെങ്കില്‍ ധാരാളം ആരോ​ഗ്യ​ഗുണങ്ങള്‍ ജീരകത്തിനുണ്ടെന്ന കാര്യം പലർക്കും അറിയില്ല. ഭാരം കുറയ്ക്കാന്‍ ആ​ഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും മികച്ചതാണ് ജീരകം.

ജീരകം കഴിക്കുന്നത് അല്ലെങ്കില്‍ ജീരക വെള്ളം കുടിക്കുന്നത് ശരീരത്തില്‍ നിന്ന് അമിതമായ കൊഴുപ്പ് അകറ്റാന്‍ സഹായിക്കുന്നു. ജീരക വെള്ളം ദഹനത്തെ സഹായിക്കുന്നതിലും ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാനും നിര്‍ണായക പങ്ക് വഹിക്കുന്നു.

വെറും വയറ്റിൽ ജീരക വെള്ളം പതിവായി കുടിക്കുന്നത് കൊഴുപ്പ് കുറയ്ക്കുന്നതിനും ഇത് വേഗത്തിൽ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുമെന്നും അവർ പറയുന്നു. ജീരകത്തില്‍ കലോറി വളരെ കുറവാണ്. ഒരു ടീസ്പൂണ്‍ ജീരകത്തില്‍ എട്ട് കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളത്.

 

രാവിലെ വെറും വയറ്റില്‍ ജീരക വെള്ളം കുടിക്കുന്നത് കൊഴുപ്പ് കുറയ്ക്കുക മാത്രമല്ല ദഹനപ്രശ്നങ്ങള്‍ അകറ്റുകയും ചെയ്യുന്നു. വണ്ണം കുറയ്ക്കാനായിജീരക വെള്ളത്തിൽ ഒരു ടീസ്പൂൺ തേൻ ചേർത്ത് വേണം കുടിക്കേണ്ടതെന്നും , ജീരകം വെള്ളത്തിൽ അതിനോടൊപ്പം അൽപം നാരങ്ങ നീര് ചേർക്കുന്നതും നല്ലതാണെന്നും ഉണ്ട്.