സംസ്ഥാനത്ത് ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് പ്രത്യേക വാക്‌സിനേഷൻ ഡ്രൈവ്

 

സംസ്ഥാനത്ത് മൂന്ന് ദിവസത്തെ വാക്‌സിനേഷൻ ഡ്രൈവിന് ഇന്ന് തുടക്കം. ഇന്ന് മുതൽ 16 വരെയാണ് പ്രത്യേക വാക്‌സിനേഷൻ ഡ്രൈവ്. നാളെയോടെ സംസ്ഥാനത്തെ 60 വയസ്സിന് മുകളിലുള്ള എല്ലാവർക്കും ആദ്യ ഡോസ് വാക്‌സിനെത്തിക്കാനാണ് തീരുമാനം.

തിരുവനന്തപുരം ജില്ലയിൽ 60 വയസ്സിന് മുകളിലുള്ളവരിൽ ആദ്യ ഡോസ് വാക്‌സിൻ ലഭിക്കാത്തവർ രണ്ടായിരത്തിൽ താഴെയാണെന്നാണ് വിവരം. ഗ്രാമീണ മേഖലകളിലും പിന്നാക്ക ജില്ലകളിലും എല്ലാവരെയും വാക്‌സിനേഷന് എത്തിക്കാൻ കർശന നിർദേശമുണ്ട്.

ആഗസ്റ്റ് 31നുള്ളിൽ 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും സമ്പൂർണ ആദ്യ ഡോസ് വാക്‌സിൻ നൽകുകയാണ് ലക്ഷ്യം. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് നാല് ലക്ഷത്തിലധികം ഡോസ് വാക്‌സിൻ കൂടി എത്തിയിട്ടുണ്ട്.