സംസ്ഥാനത്ത് കൊവിഡ് വാക്‌സിൻ ക്ഷാമം രൂക്ഷമായതോടെ 18-45 വയസ്സ് പ്രായമുള്ളവർക്കുള്ള വാക്‌സിനേഷൻ ഇന്നില്ല. ഇവർക്കുള്ള വാക്‌സിനേഷൻ ഇനിയും താമസിച്ചേക്കും. രണ്ടാം ഡോസ് വാക്‌സിൻ എടുക്കാനുള്ളവർക്ക് മാത്രമാണ് മുൻഗണനയെന്ന് കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു
മൂന്ന് ലക്ഷത്തോളം വാക്‌സിൻ ഡോസുകളാണ് സംസ്ഥാനത്ത് സ്‌റ്റോക്കുള്ളത്. കമ്പനികളിൽ നിന്ന് നേരിട്ട് വാക്‌സിൻ വാങ്ങാനുള്ള നീക്കവും വിജയിച്ചിട്ടില്ല. കേന്ദ്രത്തിന്റെ ക്വാട്ട നൽകി തീരാതെ സംസ്ഥാനങ്ങൾക്ക് നൽകാൻ കമ്പനികൾ തയ്യാറാകാത്തതാണ് കാരണം.
കേന്ദ്രസർക്കാരിന്റെ തയ്യാറെടുപ്പുകളിലെ പാളിച്ചകളാണ് സംസ്ഥാനത്ത് വാക്‌സിനേഷൻ പദ്ധതിയെ അവതാളത്തിലാക്കുന്നത്. മിക്ക സംസ്ഥാനങ്ങളും 45 വയസ്സ് വരെയുള്ളവർക്കുള്ള വാക്‌സിനേഷൻ നീട്ടി വെക്കുകയാണ്.